മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഇന്ന് ശ്രുതി രാമചന്ദ്രന്‍. ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ശ്രുതി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രുതി നടി വിന്‍സി അലോഷ്യസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ചിത്രത്തില്‍ ശ്രുതിയും വിന്‍സിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ വെച്ച് ആദ്യമൊന്നും വിന്‍സി തന്നോട് മിണ്ടിയിരുന്നില്ലെന്നും മൂന്ന് ദിവസത്തിന് ശേഷമാണ് മിണ്ടിയതെന്നും അപ്പോള്‍ തന്നോട് വന്നിട്ട് പറഞ്ഞത് നിങ്ങള്‍ കുഴപ്പമില്ല അല്ലേ എന്നാണെന്നും ശ്രുതി പറഞ്ഞു.
വിന്‍സി ഇടക്ക് തന്നെ ടീച്ചറെ എന്നും മാം എന്നും വിളിക്കാറുണ്ട്. താന്‍ നല്ല സ്ട്രിക്ടായിട്ടുള്ള ടീച്ചറാണെന്നായിരുന്നു വിന്‍സി പറഞ്ഞതെന്നും തന്റെ ഒറ്റ ക്ലാസ്സില്‍ മാത്രമേ വിന്‍സി ഇരുന്നിട്ടുള്ളൂവെന്നും വിന്‍സി തന്നെ ടീച്ചറെ എന്നൊക്കെ വിളിക്കുമ്പോള്‍ താന്‍ മിണ്ടാതിരിക്കുമെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
വിന്‍സി അധികം സംസാരിക്കുന്ന ആളായിരുന്നില്ല. വിന്‍സി പഠിച്ച കോളേജില്‍ താന്‍ ഒരു കൊല്ലം പഠിപ്പിച്ചിരുന്നു. ആര്‍ക്കിടെക്ചര്‍ ആയിരുന്നു വിന്‍സി പഠിച്ചിരുന്നതെന്നും അതില്‍ മിക്‌സഡ് ആയിട്ടുള്ള സബ്ജക്ടായിരുന്നു താന്‍ അവള്‍ക്ക് എടുത്തിരുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ പോലെയുള്ള ചില സബ്ജക്ടുകളായിരുന്നു താന്‍ പഠിപ്പിച്ചത്. എന്നാല്‍ താനെടുത്ത ഒരു ക്ലാസ്സില്‍ മാത്രമേ വിന്‍സി കയറിയിട്ടുള്ളൂവെന്നും പിന്നെ എന്തുകൊണ്ടാണ് താന്‍ ഇത്ര സ്ട്രിക്ടാണെന്ന് പറയുന്നതെന്ന് തനിക്കറിയില്ലെന്നും ശ്രുതി പറയുന്നു.