നാലുവര്‍ഷത്തെ പ്രണയത്തില്‍ വിള്ളല്‍, ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

74

തെന്നിന്ത്യയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശ്രുതി ഹാസന്‍. അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം.

Advertisements

കമലഹാസന്റേയും സരികയുടെയും മകളായി 1986 ല്‍ ചെന്നൈയിലാണ് ശ്രുതി ജനിച്ചത്. ചെന്നൈയില്‍ സ്‌കൂള്‍ ജീവിതവും, മുംബൈയില്‍ കോളേജ് ജീവിതവും തീര്‍ത്ത ശ്രുതി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.

Also Read:റിയല്‍ ലവില്‍ ഞാന്‍ പരാജയപ്പെട്ടുപോയിട്ടുണ്ട്, ചിലതിന് പകരമാകാന്‍ മറ്റൊന്നിന് കഴിയില്ല, കോംപ്രമൈസ് മാത്രമേയുള്ളൂ, തുറന്ന് പറഞ്ഞ് ദിലീപ്

അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം. തന്റെ ആറാമത്തെ വയസ്സിലാണ് ശ്രുതി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. തന്റെ അച്ഛന്റെ തന്നെ ചിത്രമായ തേവര്‍മകനിലായിരുന്നു ശ്രുതി ആദ്യമായി പാടിയത്. പിന്നീട് ഹിന്ദി ചിത്രമായ ചാച്ചി 420 ലും ശ്രുതി പാടിയിരുന്നു.

ഇപ്പോഴിതാ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ഇരുവരും ഒന്നിച്ച് പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.

Also Read:ഒരു സംശയവുമില്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ, ബസ്സ് തടഞ്ഞുനിര്‍ത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിക്കെതിരെ നടന്‍ ജോയ് മാത്യു

ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളെല്ലാം ഇവര്‍ നീക്കം ചെയ്തിരുന്നു. ശേഷം പരസ്പരം അണ്‍ഫോളോ ചെയയ്ുകയും ചെയ്തു അതേസമയം ഇവര്‍ വേര്‍പിരിയാന്‍ പോകുകയാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Advertisement