തെന്നിന്ത്യയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശ്രുതി ഹാസന്‍. അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം. കമലഹാസന്റേയും സരികയുടെയും മകളായി 1986 ല്‍ ചെന്നൈയിലാണ് ശ്രുതി ജനിച്ചത്.
ചെന്നൈയില്‍ സ്‌കൂള്‍ ജീവിതവും, മുംബൈയില്‍ കോളേജ് ജീവിതവും തീര്‍ത്ത ശ്രുതി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു. അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം.
തന്റെ ആറാമത്തെ വയസ്സിലാണ് ശ്രുതി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. തന്റെ അച്ഛന്റെ തന്നെ ചിത്രമായ തേവര്‍മകനിലായിരുന്നു ശ്രുതി ആദ്യമായി പാടിയത്. പിന്നീട് ഹിന്ദി ചിത്രമായ ചാച്ചി 420 ലും ശ്രുതി പാടിയിരുന്നു. ഇപ്പോഴിതാ താന്‍ ആദ്യമായി പാടിയ പാട്ടുകളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രുതി.
തനിക്ക് ആദ്യമായി പാട്ടുപാടുമ്പോള്‍ സിനിമ എന്താണെന്നോ പാട്ട് എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അപ്പ പാടാന്‍ പറഞ്ഞു, താന്‍ പാടിയെന്നും ശിവാജി ഗണേഷ് സാറിനെയും ഇളയരാജ സാറിനെയൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ശ്രുതി പറയുന്നു.
പാട്ടിനെ അക്കാലത്ത് വലിയ സീരിയസായി എടുത്തുരുന്നില്ല. കുറച്ച് വലുതായപ്പോഴാണ് അത് എത്ര വലിയ കാര്യമാണെന്ന് മനസ്സിലായതെന്നും ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കൊക്കെ പഠിച്ചുവെന്നും പാട്ടിനെ സീരിയസായി കണ്ടുവെന്നും ശ്രുതി പറയുന്നു.