ഞാൻ തേപ്പുകാരിയല്ല, പ്രണയിച്ചാണ് ഞങ്ങൾ വിവാഹം കഴിച്ചത്; നടി ശ്രുതി രാമചന്ദ്രൻ

46

ശ്രുതി രാമചന്ദ്രൻ എന്ന നായികയെ പ്രേക്ഷകർ ഓർത്തിരിക്കുന്നത് പ്രേതം സിനിമയിലെ ടൈറ്റിൽ കഥാപാത്രമായിട്ടോ, സൺഡേ ഹോളിഡേയിലെ തേപ്പുകാരിയായ കാമുകിയായിട്ടോഒക്കെയാണ്.

എന്നാൽ പത്തു വർഷം പ്രണയിച്ചു വിവാഹിതയായ ഈ യുവനായിക പറയുന്നത് ജീവിതത്തിൽ താൻ തേപ്പുകാരിയല്ല എന്നാണ്.

Advertisements

ഞാൻ ഒരു തുടക്കക്കാരിയാണ്. സൺഡേ ഹോളിഡേയ്ക്കു ശേഷം തേപ്പ് എന്നുള്ള വിളി കേൾക്കുന്ന സമയത്ത് ആദ്യമൊക്കെ ചമ്മലോ വിഷമമോ ഒക്കെ തോന്നിയിരുന്നു.

പക്ഷേ, പിന്നീട് അതെനിക്ക് ആസ്വദിക്കാൻ സാധിച്ചു. കാരണം എന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തെന്നു മനസിലായി.

ഇപ്പോഴും എന്റെ പേരറിയില്ലെങ്കിലും പ്രേതമെന്നോ തേപ്പ് കഥാപാത്രം എന്നൊക്കെയോ പറഞ്ഞാണ് പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത്.

പത്തു കൊല്ലത്തോളം പ്രണയിച്ചാണ് ഞങ്ങൾ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ തേപ്പ് നായികയല്ല ഞാൻ.

സ്‌കൂൾ കഴിഞ്ഞ് ആർക്കിടെക്ചർ കോഴ്സിനു ചേർന്നപ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. പിന്നീട് ഞാൻ സിനിമയിൽ വന്നപ്പോൾ എനിക്ക് ഏറ്റവും ധൈര്യവും ഫ്രാൻസിസായിരുന്നു.

അച്ഛനും അമ്മയും അനിയത്തി കാവ്യയും അമ്മൂമ്മയും പിന്നെ ഫ്രാൻസിസുമാണ് എനിക്ക് എല്ലാ പിന്തുണയും നൽകുന്നത്. വിവാഹത്തിനു ശേഷം മുംബൈയിലേക്കു പോകാനായിരുന്നു ഞാനും കരുതിയിരുന്നത്.

പ്രേതം ചെയ്തു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് സിനിമയെ സീരിയസായി കണ്ടുകൂടാ എന്നു ഫ്രാൻസിസ് ചോദിച്ചു.

അങ്ങനെ ഫ്രാൻസിസ് കൊച്ചിയിലേക്ക് എത്തി. അമ്മയുടെ അമ്മയ്ക്കു ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോടു വളരെ താല്പര്യമാണ്.

Advertisement