വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്; സന്തോഷത്തിനിടെ എല്ലാം തക ര്‍ ന്ന് ശ്രിയ അയ്യര്‍; കരഞ്ഞ് അപേക്ഷിച്ച് താരം

441

അവതാരകയും അഭിനേത്രിയുമായ ശ്രീയ അയ്യര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളില്‍ വിന്നറായിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഈയടുത്ത് വിവാഹിതയായ താരം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. താരത്തിന് നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോള്‍ ഏറെ വിഷമത്തോട് കൂടി എത്തിയിരിക്കുകയാണ്.

Advertisements

ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാര്‍ത്തയാണ് ശ്രിയ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.തന്റെ അച്ഛന്‍ മരണപ്പെട്ട് പോയെന്നും ആരെങ്കിലും തന്നെ സഹായിക്കണം എന്നുമാണ് താരം വീഡിയോയിലൂടെ രംഗത്തെത്തി പറയുന്നത്.

ALSO READ- ദാമ്പത്യത്തിന്റെ ആയുസ് രണ്ട് മാസം മാത്രം, വിവാഹശേഷം ഭര്‍ത്താവിന്റെ കൂട്ടുകാരാണ് അക്കാര്യം പറഞ്ഞത്; ഇതോടെ പിരിഞ്ഞെന്നും തെസ്‌നി ഖാന്‍

താരത്തിന്റെ അച്ഛനും അമ്മയും കാശി വാരാണസി യാത്രയില്‍ ആയിരുന്നുവെന്നും യാത്ര കഴിഞ്ഞ് തിരിച്ചുവരുന്ന വഴി ട്രെയിനില്‍ വെച്ച് അച്ഛന്‍ മരണപ്പെട്ടെന്നുമാണ് ശ്രിയ അറിയിച്ചിരിക്കുന്നത്. തന്റെ അമ്മയ്ക്ക് ഭാഷ പ്രശ്‌നം ഉണ്ടെന്നും ആരെങ്കിലും സഹായിക്കണം എന്നുമാണ് താരം കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത്.

SREEYA IYYER4

മഹാരാഷ്ട്ര-ബല്‍ഹര്‍ഷാ ബോര്‍ഡറില്‍ ആണ് ഇപ്പോള്‍ ഉള്ളതെന്നും ആര്‍ക്കെങ്കിലും അറിയാന്‍ കഴിയുക ആണെങ്കില്‍ തങ്ങളെ സഹായിക്കാന്‍ ആകുമെങ്കില്‍ ദയവായി മെസ്സേജ് അയക്കണമെന്നും ശ്രിയ അഭ്യര്‍ത്ഥിക്കുന്നു.

ALSO READ- അവിടെ പോയതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

അവരെ തിരികെയെത്തിക്കാന്‍ ആരെങ്കിലും സഹായിക്കണമെന്നും വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ശ്രിയ പറഞ്ഞു. ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ എത്രയും പെട്ടെന്ന് തനിക്ക് സന്ദേശം അയക്കണമെന്നും വീഡിയോയില്‍ ശ്രിയ പറയുന്നുണ്ട്.

Advertisement