ഇനി മുന്നില്‍ വന്നുപോകരുതെന്ന് വരെ പറഞ്ഞു, വിവാഹശേഷം കേട്ട വേദനിപ്പിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ശ്രിയ റെഡ്ഡി

277

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയനടിമാരില്‍ ഒരാളാണ് ഇന്ന് ശ്രിയ റെഡ്ഡി. തിമിര് എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടി പടയപ്പ എന്ന ഹിറ്റ് ചിത്രത്തിലെ നീലാംബരിയെ പോലുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.

Advertisements

നായകനെ വെല്ലുന്ന രീതിയിലുള്ള വില്ലത്തിയായ ഈശ്വരി എന്ന കഥാപാത്രത്തെയായിരുന്നു ശ്രിയ അവതരിപ്പിച്ചത്. തിമിരിന് ശേഷവും ശ്രിയ ഏതാനും ചിത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ കുറുവര്‍ഷങ്ങളായി താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

Also Read: 33 എന്ന മാജിക് ആരംഭിക്കുന്നു, പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ജുവല്‍ മേരി, വൈറലായി ചിത്രങ്ങള്‍

ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം. പ്രഭാസ് നായകനായി എത്തുന്ന പ്രശാന്ത് സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്ന് പറയുകയാണ് താരം.

തിമിരിലെ ഈശ്വരി ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഒത്തിരി ന്ല്ല കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കുമെന്ന് കരുതി. പക്ഷേ നല്ലതൊന്നും വന്നില്ല. തിമിരിന് ശേഷം ഒരു സിനിമയിലേക്ക് ഐറ്റം ഡാന്‍സിന് കോള്‍ വന്നുവെന്നും കേട്ടപ്പോള്‍ തന്നെ ഞെട്ടിയെന്നും അത് വിളിച്ച് പറഞ്ഞ ആളോട് തന്റെ മുന്നില്‍ വന്നുപോകരുതെന്നും ഫോണ്‍ വെച്ചിട്ട് ഓടിക്കോണം എന്നായിരുന്നു പറഞ്ഞതെന്നും ശ്രിയ പറയുന്നു.

Also Read: ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു; യുവനടനുമായി പ്രണയത്തിൽ; കേട്ട വാർത്തകൾ സത്യമോ

ആഗ്രഹിച്ച പോലെ ഒരു പങ്കാളിയെ കിട്ടി. വിവാഹത്തിന് ശേഷം താന്‍ ഹാപ്പിയായിരുന്നുവെന്നും സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്തുവെന്നും പക്ഷേ അപ്പോള്‍ തന്നെ ഏറെ ബുദ്ധിമുട്ടിച്ചത് ഇനി സിനിമ ചെയ്യുന്നില്ലേ എന്ന ചോദ്യമായിരുന്നുവെന്നും സലാറിലെ വേഷം ഇങ്ങോട്ട് തേടിയെത്തിയതാണെന്നും കഥ കേട്ടപ്പോള്‍ ഇഷ്ടമായെന്നും ശ്രിയ പറയുന്നു.

Advertisement