മിനിസ്‌ക്രീനിലെ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സ്റ്റാര്‍ മാജിക്കില്‍ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളും ഒക്കെ പ്രേക്ഷകര്‍ക്ക് വളരെ താല്‍പര്യമാണ്. കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്.
ഇപ്പോഴിതാ വളരെ രസകരമായൊരു വീഡിയോ പങ്കുവെക്കുകയാണ് ശ്രീവിദ്യ, വീഡിയോയില്‍ താരത്തിന്റെ ഭാവി വരനും ഉണ്ട്. ‘ഗയ്‌സ് ഇന്നെനിക്കൊരു വിസിറ്റിങ് ഉണ്ട്. പക്ഷേ വന്നപ്പോള്‍ മുതല്‍ പുള്ളി ഒരു മേക്കോവര്‍ ഒക്കെ നടത്തി നമ്മുടെ ആവേശത്തിലെ രംഗണ്ണനായിട്ട് വന്നതാണ്. വന്നപ്പോള്‍ മുതല്‍ എന്തോ വലിയ പ്രശ്‌നത്തില്‍ ഇരിക്കുവാണ്’ എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ കാണിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിക്കുമ്പോള്‍ ഫോണ്‍ ഫേസ് ഐഡന്റിഫൈ ചെയ്യുന്നില്ലെന്നാണ് രാഹുല്‍ പറയുന്നത്.