ഒരു സന്തോഷ വാര്‍ത്തയുണ്ട് ; നടന്‍ ശ്രീരാം രാമചന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ്

230

മിനിസ്‌ക്രീന്‍ േ്രപക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീരാം രാമചന്ദ്രന്‍. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ശ്രീരാം ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ ജീവ ആയിട്ടാണ് ശ്രീരാം എത്തിയത്. ഇപ്പോള്‍ ചെറിയ ഇടവേളക്കുശേഷം സിനിമയില്‍ സജീവമാവുകയാണ് താരം.

Advertisements

വര്‍ഷങ്ങള്‍ക്കുശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ശ്രീരാം ഒടുവില്‍ അഭിനയിച്ചത്. അതേ സമയം ഈ ചിത്രം ജനങ്ങള്‍ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ടീം.

ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ശ്രീരാം എത്തിയിരിക്കുന്നത്. ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ എന്ന് പറഞ്ഞാണ് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഭാര്യ വന്ദിത വീണ്ടും ഗര്‍ഭിണിയാണ്. 9 വയസ്സിലെ മകള്‍ വിസ്മയക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു, എന്നാണ് താരം അറിയിച്ചത്. നടന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം കോളേജ് കാലഘട്ടത്തില്‍ തുടങ്ങിയതാണ് ശ്രീരാമന്റെ വന്ദിതയുടെ സൗഹൃദം.

പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തി. സീരിയലിന് പുറമേ നിരവധി സിനിമയിലും ശ്രീരാം അഭിനയിച്ചിട്ടുണ്ട്. മ്യൂസിക് ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.

 

 

Advertisement