സ്‌നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല ; ശ്രിന്ദ , എസ്തർ വിഷയത്തിൽ പ്രതികരിച്ച് താരം

63

കുറച്ചു നാളുകൾക്ക് മുൻപ് കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ പരിപാടിയിൽ നടിമാരായ ശ്രിന്ദ, എസ്തർ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടുകളെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു.

നടിമാരായ സ്‌നേഹയും രശ്മിയും അവതാരകർ ആയി എത്തുന്ന ഷോയിൽ ശ്രിന്ദയേയും, എസ്തറിനേയും വിമർശിച്ചു എന്നുള്ള ആക്ഷേപങ്ങൾ ആണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Advertisements

ALSO READ

ജീവിതത്തിലെ പ്രസതിസന്ധി ഘട്ടങ്ങളെ എല്ലാം ചിരിച്ചു കൊണ്ട് നേരിട്ട സമാന്ത ; പാതി മലയാളിയായ സാമന്തയുടെ അധികമാരും അറിയാത്ത വിശേഷങ്ങൾ

ഇതിന്റെ പിന്നാലെ എസ്തറും ശ്രിന്ദയും പ്രതികരണവും പങ്കിട്ടിരുന്നു. ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകൾ ചാനലിൽ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും ശ്രിന്ദ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്‌നേഹ ശ്രീകുമാർ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമായി മാറുന്നത്.

സ്‌നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങൾ ആയി ലൗഡ്‌സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത് എന്നും സ്‌നേഹ പറഞ്ഞു.

ALSO READ

ഒരു ദശക കാലത്തോളം പ്രണയിച്ച് വിവാഹം ചെയ്ത സമാന്തയെ നാഗ ചൈതന്യ ഒഴിവാക്കാൻ കാരണം ബോളിവുഡിലെ വിവാഹ മോചനത്തിൽ വിദഗ്ധനായ ഒരു സൂപ്പർ സ്റ്റാറുമായുള്ള ചങ്ങാത്തം: കങ്കണ റണാവത്ത്

സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽ വന്ന് മോശം കമന്റ്ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെആളുകൾ ഉണ്ടല്ലോ, അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും എന്ന് സ്‌നേഹ ഓർമ്മിപ്പിയ്ക്കുന്നുണ്ട്.

അസൂയയും കുശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ. അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുന്നത് തന്നെയാണ് അത്തരം കണ്ടന്റ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം ഏഴു മിനിറ്റ് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

പ്രോഗ്രാം മുഴുവൻആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നിട്ടുള്ളത്. ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട് . ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട് എന്നും സ്‌നേഹ കൂട്ടി ചേർത്തു.

ഇത് 2021 ആണെന്ന് ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് തടങ്ങുന്നത്. എല്ലാവരും ടോക്‌സിക് സ്വഭാവ രീതികളിൽനിന്നും കാഴ്ചപ്പാടുകളിൽ നിന്നും മാറാൻ ശ്രമിക്കുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ തീർത്തും ദുഃഖകരവുമാണ്. പ്രസ്തുത വീഡിയോക്ക് വീണ്ടും ശ്രദ്ധ കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. കാരണം അത് അർഹിക്കുന്നില്ല. എന്നാൽ ഒരു സ്ത്രീയോ പെൺകുട്ടിയോ ഇത്തരമൊരു സംഭാഷണം നടക്കുന്ന പരിതസ്ഥിതിയിൽ വളരണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രിന്ദ കുറിച്ചിട്ടുണ്ട്.

Advertisement