തെന്നിന്ത്യയിലെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. 40 വർഷം നീളുന്ന തന്റെ സിനിമാ ജീവിതത്തിൽ ഏകദേശം 800 ഓളം സിനിമകളിൽ താരം അഭിനയിച്ചിരുന്നു. ലാളിത്യത്തിന് ഉദ്ദാഹരണമായാണ് താരത്തെ ആരാധകർ കണ്ടിരുന്നത്. പക്ഷെ നടിയുടെ വിവാഹ ജീവിതവും, പ്രണയവുമെല്ലാം ദുരന്തപൂർണമായിരുന്നു. 2006 ൽ കാൻസറിനെ തുടർന്നാണ് താരത്തിന്റെ മരണം. ഇപ്പോഴിതാ ശാന്തിവിള ദിനേശ് നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ശ്രീവിദ്യയുടെ മനസ്സിലെ ഗന്ധർവനായിരുന്നു കമലഹാസൻ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കമലഹാസൻ തന്റെ പ്രണയം പറിച്ച് നടുമ്പോഴും അദ്ദേഹത്തെ കലർപ്പില്ലാതെ സ്‌നേഹിക്കാൻ ശ്രീവിദ്യ ശ്രമിച്ച് കൊണ്ടിരുന്നു. അദ്ദേഹത്തെ മനസ്സിൽ നിന്നും ഇറക്കി വിടാൻ കഴിയാതെ ആ പാവം വിഷമിച്ചു. അതുകൊണ്ട് തന്നെയാണ് തന്റെ കാമുകിയെ കാണാൻ കമലഹാസൻ തലസ്ഥാനത്തെ ആശുപത്രിയിലേക്ക് എത്തിയതും.
ആർക്കും കാണാൻ അവസരം നല്കാതിരുന്ന ആശുപത്രിയിൽ നടിയെ കാണാൻ ആകെ അനുവദിച്ചത് കമലഹാസനെ മാത്രമാണ്. മറ്റാരും ഇല്ലാതെ മണിക്കൂറുകളോളം അവരാ റൂമിൽ ചിലവഴിച്ചു.അവർ എന്തൊക്കെ പറഞ്ഞു, എന്തൊക്കെ പങ്കിട്ടു എന്ന് ഇരുവർക്കും മാത്രമേ അറിയു. ശ്രീവിദ്യ മരിച്ചുപോയി. ജീവിച്ചിരിക്കുന്ന കമലഹാസനിൽ നിന്നും ഇത്തരം കാര്യങ്ങൾ അറിയാൻ സാധിക്കുകയുമില്ല. എന്തായാലും കമലഹാസൻ വന്ന് പോയ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നടി മരിച്ചു.
പക്ഷെ കമൽ വന്ന് പോയതിന് ശേഷം ശ്രീവിദ്യ ഗണേഷ് കുമാർ അടക്കമുള്ളവരോട് പറഞ്ഞത് എനിക്ക് മരിക്കണ്ട, എനിക്ക് ജീവിക്കണം എന്നാണ്. ശ്രീവിദ്യയെ കണ്ട ജ്യോതിഷിയാണ് എന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അവർ പറഞ്ഞ മറ്റൊരു കാര്യം ഇങ്ങനെയാണ്. ശ്രീവിദ്യയുടെ പൂജപ്പുരയിലെ വീട് അടിച്ച് വാരി തുടച്ച് വൃത്തിയാക്കാൻ ഒരാളെ നിറുത്തിയരുന്നു എന്നാണ്. അയാൾ ഒറ്റയ്ക്ക് പോയി കൂടെക്കൂടെ വീട് തൂത്ത് വരുമായിരുന്നു.
പക്ഷെ പിന്നീട് അയാൾക്ക് ഒറ്റയ്ക്കവിടെ പോവാൻ വിഷമമായി തുടങ്ങി. കാരണമെന്താണെന്ന് ചോദിച്ചാൽ ഒരു മുറി വൃത്തിയാക്കുമ്പോൾ അടുത്ത മുറിയിൽ ആരോ നടന്ന് പോവുന്ന പോലെ’ തോന്നുന്നു എന്നാണ് പറഞ്ഞത്. അതിന് ശേഷം അവർ ഒപ്പം മറ്റൊരാളെ കൂട്ടി. കുറച്ച് നാളുകൾക്ക് ശേഷം അവരും വരാതെ ആയി. ആശുപത്രിയിൽ വിദ്യാമ്മയെ അവസാനമായി കണ്ട നേരത്തെ പറഞ്ഞ സ്ത്രീ പറഞ്ഞത് ശ്രീവിദ്യക്ക് ആ വീട്ടിൽ നിന്ന് പോവാൻ പറ്റില്ലെന്നാണ്. ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ കലർപ്പില്ലാതെ സ്‌നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമത്രെ ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു