അത് അറിഞ്ഞപ്പോൾ ശ്രീവിദ്യ തകർന്നു; ഗർഭിണി ആയപ്പോൾ അയാൾ അവരെ കൊണ്ട് അബോർഷൻ ചെയ്യിപ്പിച്ചു; നരക തുല്യമായിരുന്നു അവരുടെ ജീവിതം; ശ്രീവിദ്യയെ കുറിച്ച് സംവിധായകൻ കെ.പി കുമാരൻ

339

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു വിദ്യാമ്മ എന്ന് ആളുകൾ സ്‌നേഹത്തൊടെ വിളിച്ചിരുന്ന ശ്രീവിദ്യ. മൺമറഞ്ഞ് പോയെങ്കിലും താരത്തെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നും വൈറലാണ്. ശ്രീവിദ്യ വിടപറഞ്ഞിട്ട് 17 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. അത്രയും നിഷ്‌ക്കളങ്കയായ ഒരു സത്രീയായിരുന്നു അവരെന്ന് പലപ്പോഴും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അവരുടെ ജിവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടിയുടെ വിവാഹ ജീവിതം വലിയൊരു പരാജയമായിരുന്നെന്നും, താരത്തെ ഭർത്താവ് പറ്റിക്കുകയായിരുന്നെന്നുമാണ് പലരും പറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് സംവിധായകൻ കെപി കുമാരന്റെ വാക്കുകൾ വൈറലാകുന്നത്. ശ്രീവിദ്യയുടെ ജീവിതത്തിൽ നിരവധി പ്രണയ പരാജയങ്ങൾ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അതിലൊന്ന് സാക്ഷാൽ ഉലകനായകൻ കമലഹാസനുമൊത്തുള്ളതാണ്.

Advertisements

Also Read
കേട്ടത് സത്യമാണ്; പക്ഷേ അത് സംഭവിച്ചത് വളരെ യാദൃശ്ചികമായാണ്; അതും ആകാശത്ത്; സംവിധായകൻ ഷാജി കൈലാസ്

സംവിധായകൻ കെ.പി കുമാരന്റെ വാക്കുകൾ ഇങ്ങനെ; പ്രണയ പരാജയങ്ങൾക്ക് ശേഷം ഷൂട്ടിങ്ങ് സെറ്റുകളിലേക്ക് ആഡംബര കാറുകളിൽ എത്താറുള്ള ജോർജ്ജ് എന്ന വ്യക്തിയെ ശ്രീവിദ്യ വിവാഹം ചെയ്തു. ജോർജുമായുള്ള വിവാഹത്തിന് പിന്നാലെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ശ്രീവിദ്യയെ വീട്ടിൽ നിന്നും പുറത്താക്കി. ഇത് നടിയെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാൽ അതിലും കൂടുതൽ ശ്രീവിദ്യ തളർന്നുപോയത് വി ജി നായർ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോർജ് എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴായിരുന്നു.

ഒത്തിരി സ്വപ്നം കണ്ട വിവാഹജീവിതം അതോടെ നരകജീവിതമായി മാറി. വിവാഹത്തിന് ശേഷവും ശ്രീവിദ്യയെക്കൊണ്ട് സിനിമകൾക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാൻസ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ ജോർജ് സ്ഥിരമായി ചെയ്തു.ഒടുവിൽ ഗർഭിണിയായപ്പോൾ ശ്രീവിദ്യയെക്കൊണ്ട് അബോർഷൻ വരെ ചെയ്യിപ്പിച്ചു. വിവാഹ ബന്ധം തലവേദനയായി മാറിയതോടെ ശ്രീവിദ്യ ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് താരത്തെ കാൻസർ പിടികൂടിയത്.

Also Read
അന്ന് അവിടെ മുഴുവൻ സ്ത്രീകളായിരുന്നു; എന്നെ കയറ്റിവിടുമോ എന്ന് ജയറാം അവരോട് ചോദിച്ചു; എനിക്ക് ജയറാം ചെയ്ത തന്ന കാര്യങ്ങളിൽ ഏറ്റവും ചെറുത് മാത്രമാണ് ഇത്

ഭർത്താവായ ജോർജിന്റെ നിർബന്ധ പ്രകാരമാണ് തേൻതുള്ളി എന്ന സിനിമയിൽ ശ്രീവിദ്യ അഭിനയിക്കാനായി എത്തുന്നത്. ഞാനുമായി അടുത്തബന്ധം കാത്ത സൂക്ഷിച്ചിരുന്ന നടിയായിരുന്നു അവർ. അവരെ സിനിമയിലേക്ക് തിരിച്ച്‌ക്കൊണ്ട് വരണം എന്ന് തോന്നിയതിനാലാണ് തേൻതുള്ളി എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്.

Advertisement