യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുമോ, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി അമ്മയറിയാതെ താരങ്ങളായ നിഖിലും ശ്രിതുവും

324

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയല്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ്. സൂപ്പര്‍ഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകര്‍ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്.

Advertisements

അത്രയധികം സ്വീകാര്യതയാണ് പരമ്പരയ്ക്കും അഭിനേതാക്കള്‍ക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയില്‍ എത്തുന്നത്.

Also Read: സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

സീരിയലില്‍ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും. അലീനയും അമ്പാടിയും യഥാര്‍ത്ഥജീവിത്തിലും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രീതുവും നിഖിലും. വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ നടക്കുമെന്ന് പറഞ്ഞ ശ്രീതു താനും നിഖിലും തമ്മില്‍ പ്രണയത്തിലല്ലെന്നും റിയല്‍ ലൈഫില്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് നിഖിലെന്നും പറഞ്ഞു.

Also Read: നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

തങ്ങള്‍ ഒന്നിക്കാന്‍ വേണ്ടി അമ്പലത്തില്‍ വഴിപാടുകള്‍ നടത്തിയ അമ്മമാര്‍ വരെയുണ്ട്. ആ കൊച്ചിനെ വിവാഹം കഴിച്ചൂടെ എന്ന് നേരിട്ട് പലരും ചോദിച്ചിട്ടുണ്ടെന്നും അമ്മയറിയാതെയില്‍ വന്നതോടെയാണ് ഇന്‍സ്റ്റയില്‍ ഫോളോവേഴ്‌സ് കൂടിയതെന്നും നിഖില്‍ പറയുന്നു.

Advertisement