പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം കൂടെ നിന്നു, എന്റെ ഭാഗ്യമാണ് എന്റെ ഭാര്യ, ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കെല്ലാം കാരണം ഭുവനേശ്വരി, തുറന്നുപറഞ്ഞ് ശ്രീശാന്ത്

126

ക്രിക്കറ്റ് താരമായി എത്തി ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടിയ താരമായിരുന്നു ശ്രീശാന്ത്. മലയാളികള്‍ക്ക് അഭിമാനമായിരുന്നു ഓരുകാലത്ത് ശ്രീശാന്ത്. തന്റെ കരിയറില്‍ ഒത്തിരി ഉയര്‍ച്ചകളും താഴ്ചകളും നേരിട്ടിട്ടുള്ള ആളാണ് ശ്രീശാന്ത്. വലിയൊരു പരാജയത്തെ തന്നെ ശ്രീശാന്ത് അതിജീവിച്ചിട്ടുണ്ട്.

Advertisements

ഇന്ന് അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ് താരം. ബോളിവുഡ് സിനിമയിലും ശ്രീശാന്ത് അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല, ഡാന്‍സറായും, ഗായകനായും, ടെലിവിഷന്‍ രംഗത്തും ശ്രീശാന്ത് തിളങ്ങുന്നുണ്ട്.

Also Read: ഹാപ്പിയായി ഇരിക്കൂ, കാമുകന്റെ മടിയിലിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്, വൈറല്‍

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീശാന്ത്. താന്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ തനിക്കൊപ്പം അമ്മയും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഒപ്പമുണ്ടായിരുന്നുവെന്നും തന്റെ വീട്ടിലെ എല്ലാവരും താരങ്ങളായിരുന്നു, അതുകൊണ്ട് താനും അറിയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

ഒരു നിര്‍ണ്ണായക ഘട്ടത്തിലായിരുന്നു ഭുവനേശ്വരിയുമായി തന്റെ വിവാഹം നടന്നത്. രാജസ്ഥാനിലെ ഒരു രാജകീയ കുടുംബത്തിലെ അംഗമാണ്ഭുവനേശ്വരി. സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ഭുവനേശ്വരിയെ ആദ്യമായി കാണുന്നതെന്നും പിന്നെ പരിചയപ്പെട്ടു, പിന്നീട് തനിക്ക് പരിക്ക് പറ്റി മോശം അവസ്ഥയിലായപ്പോള്‍ ഭുവനേശ്വരിയുടെ അമ്മ വിളിച്ച് സംസാരിച്ചുവെന്നും താരം പറയുന്നു.

Also Read: അന്ന് സെന്‍സില്ലായിരുന്നു, പണമുണ്ടാക്കുക എന്നത് മാത്രമായിരുന്നു ചിന്ത, ഒത്തിരി ചിത്രങ്ങള്‍ ചെയ്തു, മനസ്സുതുറന്ന് ജ്യോതിക

അപ്പോള്‍ താന്‍ അവരോട് പറഞ്ഞു ഇപ്പോള്‍ പരിക്ക് പറ്റി വീല്‍ ചെയറിലാണ് ഇനി കളിക്കാന്‍ പറ്റുമോ എന്നറിയില്ലെന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല തന്റെ മകള്‍ സ്‌നേഹിച്ചതെന്നും ശ്രീശാന്ത് എന്ന വ്യക്തിയെയാണെന്നും അത് കേട്ടപ്പോള്‍ തനിക്ക് സന്തോഷമായി എന്നും തന്റെ അമ്മായിയച്ചനെ താന്‍ ആദ്യമായി കണ്ടത് ഒരു കോടതി വരാന്തയില്‍ വെച്ചായിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

മാധ്യമങ്ങള്‍ തന്നെ എടുത്തിട്ട് അലക്കുന്ന സമയത്തായിരുന്നു വിവാഹം ഉറപ്പിച്ചത്. താന്‍ ജയിലിലായിരുന്നപ്പോള്‍ ഭാര്യ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയതെന്നും തനിക്ക് ജീവിക്കണമെന്ന് തോന്നിപ്പിച്ച സാഹചര്യങ്ങളായിരുന്നു അതെന്നും അതൊക്കെ പോലെ വേറെ ആരെങ്കിലും ചെയ്യുമോ എന്നും തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ഉയര്‍ച്ചകളെല്ലാം അവളുകാരണമാണെന്നും ശ്രീശാന്ത് പറയുന്നു.

Advertisement