ചിലരൊക്കെ ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നേക്കുകയാണ്, കൂര്‍ക്കം വലി കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ വീട്ടിലിരിക്കണം, ജാസ്മിനും ശ്രീരേഖയും നേര്‍ക്കുനേര്‍, ബിഗ് ബോസ് ഹൗസില്‍ വീണ്ടും അടിപൊട്ടി

43

ബിഗ് ബോസ് മലയാളം സീസണ്‍ 6 വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം 17 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ് പരിപാടി. അതിനിടെ മത്സരാര്‍ത്ഥികളിലൊരാളായ റോക്കിയുടെ പുറത്തുപോകല്‍ പ്രേക്ഷകരെയും മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചിരിക്കുകയാണ്.

Advertisements

ബ്ഗ് ബോസ് ഹൗസില്‍ ആക്ടിവ് മത്സരാര്‍ത്ഥികളിലൊരാളായ റോക്കി പുറത്തുപോയതോടെ ഇനി എന്തൊക്കെ പൊട്ടിത്തെറികളാണ് സംഭവിക്കാനിക്കുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. ഏറ്റവും പുതിയ എപ്പിസോഡ് സാക്ഷിയായത് ജാസ്മിനും ശ്രീരേഖയും തമ്മിലുള്ള വാക് പോരാണ്.

Also Read:വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ എന്റെ നേര്‍ക്ക് പെഗ്ഗ് വെച്ചുനീട്ടി പ്രണവ്, വല്ലാതെ റെസ്‌പെക്ട് തോന്നിപ്പോകുന്ന വ്യക്തിത്വം, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ധ്യാന്‍ പറയുന്നു

ടണല്‍ ടീമിലെ അംഗങ്ങളാണ് ജാസ്മിനും ശ്രീരേഖയും. ഒരേ ടീമിലെ അംഗങ്ങളായ ഇരുവരും തമ്മിലടിച്ചത് പ്രേക്ഷകരെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. ഉറക്കത്തിലായിരുന്ന ശ്രീരേഖയെ വിളിച്ചുണര്‍ത്തി മാറിക്കിടക്കാമോ എന്ന് ജാസ്മിന്‍ ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണം.

ഈ സംഭവം ശ്രീരേഖ രാവിലെ പവര്‍ ടീമിനോടും ക്യാപ്റ്റനോടും ജാന്‍മോണിയോടും പറഞ്ഞു. സംഭവം അറിഞ്ഞതോടെ വിശദീകരണവുമായി ജാസ്മിനെത്തി. യമുനയും ശ്രീരേഖയും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുമെന്നും അത് ശല്യമായപ്പോഴാണ് മാറിക്കിടക്കാമോ എന്ന് ചോദിച്ചതെന്നും ജാസ്മിന്‍ പറഞ്ഞു.

Also Read:വിജയ് ചിത്രത്തിലേക്ക് സൂര്യയെ ക്ഷണിക്കാന്‍ പോയത് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍, ആദ്യസിനിമ പരാജയപ്പെട്ട വിഷമത്തിലായിരുന്നു സൂര്യ, തുറന്നുപറഞ്ഞ് സ്വര്‍ഗചിത്ര അപ്പച്ചന്‍

അതിനിടെ താന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചതിന് പല തവണ ശ്രീരേഖയോട് സോറി പറഞ്ഞിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു. തെറ്റ് മനസ്സിലാക്കുകയാണ് വേണ്ടതെന്നും ജാസ്മിനും ഗബ്രിക്കും അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയതെന്നും ശ്രീരേഖ പറയുന്നു.

ചിലര്‍ ഇവിടെ ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വേണ്ടി വന്നതാണെന്നും തനിക്ക് മാപ്പൊന്നും കേള്‍ക്കേണ്ടെന്നും ശ്രീരേഖ പറയുന്നു. സംഭവം തര്‍ക്കത്തിലേക്ക് എത്തിയതോട പവര്‍ടീം ഇടപെട്ടിട്ടുണ്ട്.ഇരുവരും തമ്മിലുള്ള തര്‍ക്കം ബിഗ് ബോസ് ഹൗസിലെ പുതിയ വഴക്കിലേക്കുള്ള പോക്കാണോ എന്ന് പ്രേക്ഷകര്‍ സംശയിക്കുന്നു.

Advertisement