ഇത്തിരിപ്പോന്ന തോക്ക് സൂക്ഷിക്കാൻ പറ്റാത്തവന്റെ കയ്യിലാണല്ലോ ഇത്രയും വലിയ മകളെ ഞാൻ ഏൽപ്പിച്ചത്; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ

2231

മലയാളികളുടെ എല്ലാമെല്ലാമാണ് ലാലേട്ടൻ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന മോഹൻലാൽ. സിനിമയിലെ പലരും മോഹൻലാലിനെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ കൈരളി ടിവിയിലെ പ്രോഗ്രാമിൽ നടൻ ശ്രീനിവാസൻ മോഹൽലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

തമിഴിലെ അറിയപ്പെടുന്ന നടനും, പ്രൊഡ്യൂസറുമായ ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം കഴിച്ചത്. വിവാഹശേഷം ലാൽ അഭിനയിച്ചസിനിമയാണ് ആര്യൻ. ഇതിന്റെ ഷൂട്ടിംഗ് ബോംബെയിൽ ആയിരുന്നു. ഷൂട്ടിങ്ങിനിടിയിൽ ഒരു തോക്ക് സിനിമയുടെ ആവശ്യത്തിന് കിട്ടിയാൽ നന്നായിരുന്നു എന്ന് പ്രിയൻ പറഞ്ഞു

Advertisements

rtesy

Courtesy: Public Domain

Also Read
സിനിമയിൽ എന്നെ എത്തിച്ചത് മഞ്ജു ചേച്ചിയാണ്, മണി ചേട്ടനും ഞാനും എന്നും വഴക്കായിരുന്നു ; നിത്യദാസിന്റെ അഭിമുഖം വൈറലാകുന്നു

നോക്കിയപ്പോൾ തന്റെ അമ്മായി അച്ഛന്റെ കയ്യിൽ ഒരുഗ്രൻ കുഞ്ഞ് തോക്കുണ്ടെന്ന് മോഹൻലാൽ പ്രിയനോട് പറഞ്ഞു. അമ്മായിഅച്ഛനായ ബാലാജിയോട് തോക്ക് ചോദിക്കാൻ ലാലിനൊരു മടി. എന്നാലും തോക്ക് തരുമോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് തോക്ക് അദ്ദേഹം ലാലിന് നൽകി.

ആ സമയത്ത് പ്രിയന്റെ കയ്യിൽ തോക്കു സൂക്ഷിക്കാൻ ഉള്ള ലൈസൻസുണ്ട്. അതുകൊണ്ട് ഷൂട്ട് കഴിഞ്ഞ് പ്രിയനാണ് തോക്ക് സൂക്ഷിക്കാറുള്ളത്. നാലഞ്ചു, ദിവസം കഴിഞ്ഞിരിക്കും.തോക്ക് പ്രിയന്റെ കയ്യിൽ നിന്നും കാണാനില്ല. തോക്കെവിടെ പോയെന്ന് ആർക്കും അറിയുകയും ഇല്ല. ആകെ പ്രശ്‌നമായി. ഒറിജിനൽ തോക്കായത് കൊണ്ട് ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. എന്തെങ്കിലും മണ്ടത്തരം ആരെങ്കിലും ചെയ്താലോ. പോലീസ് അന്വേഷിച്ചിട്ടും തോക്ക് കിട്ടിയില്ല.

Courtesy: Public Domain

Also Read
അവരെന്നെ ഒഴിവാക്കിയെന്നു മനസിലായി, സിനിമ ഉപേക്ഷിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ

എനിക്കിപ്പോഴും എങ്ങനെയാണ് മോഹൻലാൽ ആ സംഭവം ബാലാജി സാറുമായി സെറ്റിൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ലാൽ പറഞ്ഞതിങ്ങനെയാണ്, പ്രാർത്ഥനാ മുറിയിൽ ബാലാജി സാർ ഇരുന്ന് പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ,് ഇത്തിരിപ്പോന്ന തോക്ക് സൂക്ഷിക്കാൻ പറ്റാത്തവന്റെ കയ്യിലാണല്ലോ ഇത്രയും വലിയ എന്റെ മകളെ ഞാൻ ഏൽപ്പിച്ചതെന്ന്.

Advertisement