ഞങ്ങളെ കണ്ടാൽ മലയാളികൾ തല്ലുമെന്ന പേടി വന്നു; മമ്മൂട്ടിയോട് ഫോൺ വിളിച്ച് കാര്യങ്ങൾ പറയാൻ പറഞ്ഞു; ഗൾഫിൽ നടന്ന സംഭവം വെളിപ്പെടുത്തി ശ്രീനിവാസൻ

754

നടൻ എന്നതിലുപരി തിരക്കഥാകൃത്തും, സംവിധായകനുമാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ പകരം വെക്കാൻ കഴിയാത്ത പ്രതിഭയായ അദ്ദേഹം അസുഖ ബാധിതനായി കുറച്ച് നാൾ വിശ്രമത്തിലായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം. ഈയടുത്ത് ശ്രീനിവാസനെ കുറിച്ച് മകൻ ധ്യാൻ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കൈരളി ടിവിക്ക് നടൻ നല്കിയ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മമ്മൂട്ടി, സിദ്ദിഖ് – ലാൽ, സുകുമാരി ചേച്ചി, മുകേഷ്, ജഗദീഷ്, ആനി, വാണി വിശ്വനാഥ് ഞങ്ങൾ എല്ലാവരും കൂടി ഒരിക്കൽ യു എ ഇയിൽ ഒരു പ്രോഗ്രാമിന് പോയി. ദുബായിലെ കുറെ പ്രോഗ്രാം കഴിഞ്ഞ ശേഷം പിന്നീട് അബുദാബിയിലാണ് പ്രോഗ്രാം അതിനിടെ ബഹ്റൈനിൽ ഒരു ദിവസം പോയി വരണം,’ ‘ഇടയ്ക്ക് ഒരു ദിവസമാണ് അവിടത്തെ പ്രോഗ്രാം. പെട്ടെന്ന് പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വരാം എന്ന് കരുതി വാണിയുടെയും, ആനിയുടെയും പേരന്റ്‌സിനെ കൂടെ കൊണ്ട് പോയിരുന്നില്ല.

Advertisements

Also Read
ആ രംഗങ്ങൾ എല്ലാം കഥയ്ക്ക് ആവശ്യമുള്ളത്, ഒഴിവാക്കാൻ ആവില്ല: ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലെ തന്റെ ചൂടൻ രംഗങ്ങളെ കുറിച്ച് അനിഖ സുരേന്ദ്രൻ

ബഹ്റൈനിലെ പ്രോഗ്രാം കഴിഞ്ഞ് അബുദാബിയിലാണ് പരിപാടി,’ ‘അങ്ങനെ അബുദാബിയിലേക്ക് പോകുന്ന വഴിയിൽ ദുബായ് എയർപോർട്ടിൽ വെച്ച്് ആനിയെയും വാണിയെയും അധികൃതർ തടഞ്ഞു. പതിനേഴ് വയസ് കഴിഞ്ഞ സ്ത്രീകൾക്കൊപ്പം മാതാപിതാക്കളോ ആരെങ്കിലും വേണമെന്ന് അവിടെ നിയമമുണ്ടായിരുന്നു. ഇത് ആലോചിക്കാതെയാണ് സംഘാടകർ ബഹ്റൈനിൽ പോയി വരാനുള്ള പദ്ധതി ഉണ്ടാക്കിയത്.

എത്രപറഞ്ഞിട്ടും അധികൃതർ ഞങ്ങളെ വിടുന്ന മട്ടില്ല. അവസാനം മമ്മൂട്ടി ഞങ്ങളോട് അബുദാബിയിൽ പോയി കാര്യങ്ങൾ തുറന്നു പറയാൻ പറഞ്ഞു. മമ്മൂട്ടിയുടെ വാക്ക് കേട്ട് ഞങ്ങൾ അബുദാബിയിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ സംഘാടകർ പറഞ്ഞു, കാര്യങ്ങൾ അതര് പന്തിയല്ലെന്നും, പ്രശ്‌നമാണെന്നും. അവിടെ അപ്പോഴെക്കും കല്ലേറും, കസേരയേറും തുടങ്ങിയിരുന്നു. ഞങ്ങൾ അവിടെ ഉണ്ടെന്ന വിവരം കിട്ടിയിട്ട് ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും അയാൾ പറഞ്ഞു.

Also Read
നായകൻ സിപ് ഊരുമ്പോൾ സ്ട്രാപ്പ് കാണും; ആ സീനിന്റെ പേരിൽ സിനിമ ഉപേക്ഷിച്ചു, സ്വിമ്മിങ് സ്യൂട്ടിന്റെ പേരിലാണ് സൂപ്പർഹിറ്റ് സിനിമ പേക്ഷിച്ചതെന്നും രവീണ ടൺഠൻ

അത് കേട്ടതോടെ ഞങ്ങൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ ധൈര്യമില്ലാതെയായി. മലയാളികൾ കണ്ടാൽ ഞങ്ങളെ തല്ലുമെന്ന പേടി കടന്ന് കൂടി. അങ്ങനെ ഞങ്ങൾ വേറൊരു വീട്ടിലേക്ക് പോയി. സ്റ്റേജിൽ ചെന്ന് ഉള്ള സത്യം പറയാൻ ഞങ്ങളോട് മമ്മൂട്ടി ഫോൺ വിളിച്ച് പറഞ്ഞു. അത് കേട്ട വഴിക്ക് ‘ഞാൻ പറഞ്ഞു, നിങ്ങൽ സിനിമയിൽ ഹീറോയാണ്, ഞാനാണെങ്കിൽ കോമാളി തരം കാണിക്കുന്ന ആളും. നിങ്ങൾ പറഞ്ഞാൽ അവർ ഗൗരവത്തോടെ കാര്യങ്ങൾ എടുക്കും. ഇത് കേട്ടതോടെ മമ്മൂട്ടി ഫോൺ കട്ട് ചെയ്തു. ആ രാത്രിയിൽ തന്നെ ഞങ്ങൾ ദുബായിലേക്ക് രക്ഷപ്പെട്ടുവെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Advertisement