മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍.
രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിര്‍മ്മാതാവ് വൈശാഖിന്റെ വിവാഹത്തിന് എത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളാണ് വൈറലായത്. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
അതേസമയം ശ്രീനിവാസന്‍ സിനിമയിലെത്തിയ കാലത്തെ കുറിച്ച് വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശ്രീനിവാസന്‍ സംസാരിച്ച കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
സിനിമയിലെത്തും മുന്‍പ് തന്നെ അല്ലെങ്കില്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാലത്ത് തന്നെ അദ്ദേഹം സിനിമയിലെത്തുമെന്ന് ഒരാള്‍ പ്രവചിച്ചിരുന്നെന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ശ്രീനിവാസന്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്നും അന്ന് കൈനോട്ടക്കാരന്‍ പറഞ്ഞിരുന്നുവത്രെ.
പീഡിഗ്രി പഠനം കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് സംഭവം. അന്ന് കണ്ടാല്‍ അത്ര സുന്ദരനല്ല. മുടി മൊട്ടയടിച്ച് ആകപ്പാടെ ഒരു പേ കോലം. എന്റെ കൈ നോക്കി അദ്ദേഹം പറഞ്ഞു സിനിമ പോലുള്ള മാധ്യമത്തില്‍ അങ്ങിനെ പ്രവര്‍ത്തിക്കുന്ന ആളായിട്ടാണ് കാണുന്നതെന്ന്. അന്നാകട്ടെ തനിക്ക് വിദൂരത്ത് പോലും സിനിമയുമായി ബന്ധമുള്ള ആരെയുമായും പരിചയമില്ല. സിനിമ കാണുന്നു ഇഷ്ടമാണ് എന്ന് മാത്രമാണ് ഉണ്ടായിരുന്നത്.
കൂടാതെ അയാള് കളവ് പറയ്യാണെന്ന് താന്‍ അപ്പോള്‍ തന്നെ വിശ്വസിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു. പുള്ളി പറഞ്ഞത് സിനിമയില്‍ തന്നെ പലതരം ജോലികള്‍ ചെയ്യും രാജ്യത്തിന്റെ തലപ്പത്തുള്ളവരില്‍ നിന്ന് വരെ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധിക്കുന്ന കയ്യാണിത് എന്നൊക്കെയാണ് അതെല്ലാം ഞാന്‍ തള്ളികളഞ്ഞിരുന്നു.
പില്‍ക്കാലത്ത് സിനിമയില്‍ ഒക്കെ എത്തി ഒരു പാട് നാള്‍ കഴിഞ്ഞ് ഒരിക്കല്‍ മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ അദ്ദേഹം ഇരുന്ന സ്ഥലം ശൂന്യമായിരുന്നു. അപ്പോഴാണ് എനിക്കൊരു ഞെട്ടല്‍ പോലെ ഇതെല്ലാം ഓര്‍മ വന്നതെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി.
കൂടാതെ അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു കാര്യം മാത്രമെ നടക്കാതിരുന്നുള്ളു. അത് ചിന്താവിഷ്ടയായ ശ്യാമളയുടെ കാര്യത്തില്‍ സംഭവിച്ചെന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്ക് അതര്‍ സോഷ്യല്‍ ഇഷ്യു വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തപ്പോഴാണ് അയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഫലിച്ചു എന്ന് ഞാന്‍ ഞെട്ടലോടെ അറിഞ്ഞത്.