കൊച്ചി: മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണെന്ന് നടൻ ശ്രീനിവാസൻ.
പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് വിശ്വസിക്കാൻ കഴിയില്ല. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.
ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻറെ വെളിപ്പെടുത്തൽ
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് എതിരെയും ശ്രീനിവാസൻ വിമർശനം ഉന്നയിച്ചു.
തുല്യവേതനമെന്ന ആവശ്യവും സിനിമ ഗംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണവും അവസാനിപ്പിക്കണം എന്ന ഡബ്യുസിസി ആവശ്യത്തെ ശ്രീനിവാസൻ വിമർശിച്ചു.
ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞ ശ്രീനിവാസൻ.
സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താരവിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു.
നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസൻ ആരാഞ്ഞു.
ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങൾക്ക് അതിർവരമ്പുകളുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.