‘സിനിമയിൽ ല ഹ രി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമാണോ? എന്നെ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയിലാണോ സിനിമ ഉണ്ടാക്കുന്നത്’: ശ്രീനാഥ് ഭാസി

442

മലയാള സിനിമാ സംഘടനകളുടെ ഭാഗത്തു നിന്നും നടൻ ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയുമൊക്കെ ഉപരോധം നേരിടുകയാണ്.ഈ നടന്മാർ പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നത് എന്നും ഇരുവരും മ യ ക്ക് മ രുന്നിന് അടിമകളാണെന്നും ഇവരുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്നുമായിരുന്നു നിർമ്മാതാക്കളുടെ യോഗത്തിന് ശേഷം അന്ന് നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞത്.

താര സംഘടനയായ അമ്മയെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള യോഗത്തിലാണ് താരങ്ങളെ വിലക്കാൻ തീരുമാനമായത്. പിന്നീട് ഇരുവരുമായും ചർച്ച നടത്തുകയും സിനിമയിൽ നിന്ന് വിലക്കില്ലെന്ന പ്രഖ്യാപനും വരിയും ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ കഴിഞ്ഞുപോയ വിവാദത്തിൽ പ്രതിരിക്കുകയാണ് നടൻ ശ്രീനാഥ് ഭാസി. സിനിമയിൽ സജീവമാകുന്നതിനിടെയാണ് ശ്രീനാഥിന്റെ പ്രതികരണം. താരത്തിന്റെ പുതിയ ചിത്രമായ കൊറോണ ധവാൻ എന്ന സിനിമയുടെ പ്രൊമോഷൻ നടന്നുകൊണ്ടിരിക്കുകയാണ.് ഇതിനിടെയാണ് തനിക്ക് എതിരെ വന്ന വിലക്കിനെ കുറിച്ച് താരം മനസ് തുറന്നത്.

ALSO READ- ജയിലറിൽ അഭിനയിക്കാൻ പോകുവാണെന്ന് പറഞ്ഞ് വന്നതല്ലേ; അഭിനയം ശരിയാകാതിരുന്നിട്ടും ആ താരത്തെ രജനികാന്ത് സൈഡിൽ നിർത്തി; മിർണ മേനോൻ

തനിക്കെതിരെ ല ഹ രി ആരോപണങ്ങൾ ഉയർത്തുന്ന അങ്കിൾമാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവർക്കും അറിയാമെന്നാണ് സ്രീനാഥിന്റെ വാക്കുകൾ. അവർ കഴിക്കുന്ന മ ദ്യം ല ഹരി യല്ലേ. മലയാള സിനിമയിൽ ല ഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോയെന്നും താരം ചോദ്യം ചെയ്യുകയാണ്.

ഈ താരങ്ങൾ എന്തുകൊണ്ടാണ് ഈ ല ഹരി ഉപയോഗിക്കുന്ന എല്ലാവരുടെയും പേര് പറയാത്തത്. താൻ മോശമായി പെരുമാറി എന്ന് പറയുന്നവർ തന്നെ പറ്റിച്ചവരാണെന്നും പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരിൽക്കണ്ടപ്പോഴാണ് വഴക്ക് ഉണ്ടാക്കിയതെന്നും ശ്രീനാഥ് വ്യക്തമാക്കി.

ALSO READ- കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ? ദിലീപിന്റെ അടിത്ത സിനിമയിലെ നായിക കാവ്യയോ? എന്താണ് കാത്തിരിക്കുന്ന ആ വിശേഷം; ആകാംക്ഷയിൽ ആരാധകർ

താൻ ചെയ്ത ജോലിയുടെ കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാൻ കഴിയുമോ, പറ്റിച്ചവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുക. അത്രയേ താനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയിൽ മാത്രമാണ്. അതിനപ്പുറത്ത് സാധാരണ മനുഷ്യനാണ് താനെന്നും അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണമെന്നും താരം വിശദീകരിച്ചു.

തനിക്ക് അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. തന്നെ സിനിമ ലോകത്തുനിന്ന് വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയിൽ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്. ചിലരെ കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണ്. ഏത് ആരോപണത്തിനൊപ്പവും ല ഹ രി എന്ന് ചേർക്കാമെന്നാണ് ചിലരുടെ ധാരണയെന്നും ശ്രീനാഥ് കുറ്റപ്പെടുത്തി.

നിർമ്മാതാവ് രഞ്ജിത്ത്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫെഫ്കയെ പ്രതിനിധികരിച്ച് ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് മലയാള സിനിമയിൽ മ യ ക്കുമരുന്നിന് അ ടി മകളായ നടൻമാരുമായി സഹകരിക്കില്ലെന്ന് പ്രതികരിച്ചിരുന്നത്. രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു.

Advertisement