ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ? ഷറഫുദ്ദീൻ കാണിക്കുന്ന പോ ക്രി ത്തരത്തെ കുറിച്ച് പറയണ്ടേ? അല്ലെങ്കിൽ സംശയിക്കുക ദുൽഖറിനെ, ബി ഉണ്ണികൃഷ്ണനോട് ശാന്തിവിള ദിനേശ്

2177

യുവതാരങ്ങൾ മലയാള സിനിമയയ്ക്ക് തലവേദനയാകുന്നു എന്ന് തുറന്ന ്പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങള കെണ്ട സംഭവം ഏറെ ചർച്ചയായിരുന്നു. അഹ ങ്കാ രികളാണെങ്കിൽ യുവതാരങ്ങളെ ഒഴിവാക്കാൻ സിനിമക്കാർ തന്റേടം കാണിക്കണമെന്ന് സോഷ്യൽമീഡിയ ചർച്ചകളിൽ അഭിപ്രായവും ഉയർന്നിരുന്നു. പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലനും ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങളെ ഷൂട്ടിംഗ് സൈറ്റിൽ സഹിക്കാനാകുന്നില്ലെന്ന തരത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഇക്കാര്യം വലിയ ചർച്ചയ്ക്ക് വഴിതുറന്നതിനിടെ, ഇപ്പോഴിതാ യുവതാരങ്ങളെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. മോഹൻലാൽ പോലും ആർക്കും സെറ്റിൽ തലവേദന ഉണ്ടാക്കാറില്ല. പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങൾ മാത്രമുള്ള യുവതാരങ്ങൾക്കാണ് അഹങ്കാരമെന്നാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടത്.

Advertisements

തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ൻ നിഗമെന്ന അലവലാതി ചെറുക്കനാണെന്ന് വാർത്താസമ്മേളനം വിളിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പറയണ്ടേയെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു. ‘ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ. മൂന്ന് വെള്ളിയാഴ്ച ആയില്ലെങ്കിലും ഷറഫുദ്ദീൻ എന്നവൻ കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച് ഉണ്ണികൃഷ്ണൻ പറയണ്ടേ. പേരുകളെല്ലേ പ്രസക്തം ഉണ്ണികൃഷ്ണൻ? ഇല്ലെങ്കിൽ ദുൽഖറിനേയും പ്രണവിനേയും ആളുകൾ സംശയിക്കും.’- എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ALSO READ- അമ്മയെ ഓർത്ത് അഭിമാനം മാത്രം; അമ്മ രണ്ടാമതും ഗർഭിണിയായി എന്ന് വരെ പറഞ്ഞവരുണ്ട്; എന്നെയോർത്ത് വ്യാജവാർത്തകൾ നിർത്തൂ; അപേക്ഷിച്ച് മീനയുടെ മകൾ നൈനിക

ഇങ്ങനെ ആണെങ്കിൽ ആളുകൾ എങ്ങനെ തിയേറ്ററിൽസിനിമ കാണാൻ വരും? എല്ലാം കഞ്ചാവ് പടങ്ങളല്ലേ. എത്രനാൾ ഇതൊക്കെ സഹിക്കും? ആളുകൾ വരില്ല. ആർഡിഎക്സ് സിനിമയുടെ പോസ്റ്റർ ചെയ്യുമ്പോൾ ഇവന്മാരുടെ ഒന്നും മുഖം പോസ്റ്ററിൽ കാണിക്കരുതെന്ന് സോഫിയ പോൾ പറയുന്നെന്നും ശാന്തിവിള ദിനേശ് വിശദീകരിച്ചു.

ഇപ്പോൾ താരകേന്ദ്രീകൃതമാണ് സിനിമയെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നത് കേട്ടു. മുമ്പും താരകേന്ദ്രീകൃതമായിരുന്നു സിനിമ. പക്ഷെ താരങ്ങൾ തെമ്മാടികളായിരുന്നില്ല എന്നൊരു തിരുത്തുണ്ടെന്നാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെച്ചത്.

ഇന്നലത്തെ മഴയത്ത് കിളിത്ത തകരകൾ ചെയ്യുന്ന തെറ്റിന് താരങ്ങളെ മുഴുവൻ അടച്ച് പറയരുത്. ഉണ്ണികൃഷ്ണൻ ആരുടേയും പേര് പറയില്ല കാരണം അടുത്ത പടം ചെയ്യണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

Advertisement