ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം ഏല്‍ക്കില്ല; നേരിട്ട് ഹാജരാകണമെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങളും താരത്തിന് കുരുക്കാകും!

128

ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പി റിലീസായിരിക്കെ വിവാദക്കാറ്റാണ് ചുറ്റും. ശ്രീനാഥ് ഭാസി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നതോടെ ചിത്രത്തെ തീയേറ്ററിലടക്കം സിനിമാ പ്രേക്ഷകര്‍ തഴഞ്ഞിരുന്നു. നല്ല ചിത്രമെന്ന റിവ്യൂ വന്നിട്ടും ആളുകളെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനായിട്ടില്ല. ഇതിനിടെ താരത്തിന് ഇരട്ടി പ്രഹ ര മായി പോലീസ് ചോദ്യം ചെയ്യല്‍ നോട്ടീസ് ഉടനെ കൈമാറും എന്നാണ് സൂചന.

ശ്രീനാഥ് ഭാസിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. ചോദ്യം ചെയ്യല്‍ അധികം വൈകില്ലെന്നും തിങ്കളാഴ്ചയാകും നടനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisements

സ്‌റ്റേഷനില്‍ ഹാജരാകുന്നതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പോലീസ് നോട്ടീസ് നല്‍കും. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചുനടന്ന ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍ ഷൂട്ടിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞു എന്നുമാണ് കേസ്.

ALSO READ- ഇത് സന്തൂര്‍ മമ്മി തന്നെ! ദിവസം പിന്നിടുമ്പോള്‍ ചെറുപ്പമായി മഞ്ജു പിള്ള; മകളുടെ ഒപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

അഭിമുഖത്തിനിടെ ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട് താരം അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസമാണ് മരട് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതി ഗൗരവമുള്ളതാണ് എന്നാണ് നിരീക്ഷണം.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ശ്രീനാഥിന്റെ പ്രാഥമിക മൊഴിയെടുക്കാനാണ് തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറും. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ക്യാമറ ഓഫ് ചെയ്ത് താരം അസഭ്യം പറഞ്ഞു എന്ന പരാതിയില്‍ ഇനി തെളിവാകുക സിസിടിവി ദൃശ്യങ്ങളാണ്. താരം നിര്‍മ്മാതാവിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതടക്കമുള്ള പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ അത്യാവശ്യമാണ്.

ALSO READ- പ്രസവ വേദ ന ശ്രദ്ധിച്ചില്ല; അല്‍പം വൈകിയിരുന്നു എങ്കില്‍ ലൂക്കയെ ആംബുലന്‍സില്‍ പ്രസവിച്ചേനെ; അത്ര വേ ദനിക്കാതെ പ്രസവിച്ച കഥ പറഞ്ഞ് മിയ!

അതേസമയം, സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായകമാവുക. ഈ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നെന്ന് ചട്ടമ്പി സിനിമുയുടെ അണിയറ പ്രവര്‍ത്തകരും പ്രതികരിച്ചു.

പരാതിയില്‍ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകന്‍ ആരോപിക്കുന്നുണ്ട്.

ഇതിനിടെ, ഒരു റേഡിയോ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതും താരത്തിന് എതിരെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

Advertisement