കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയുമൊക്കെയായിരുന്നു വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവർക്കുമെതിരെ സിനിമാ പ്രവർത്തകരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.പിന്നാലെ ഇരുവർക്കും വിലക്കിന് സമാനമായ നിസഹകരണവും സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്.
സിനിമാ സംഘടനകളിൽ അംഗമല്ലാത്ത ശ്രീനാഥിന് എതിരെ നടപടി എടുക്കാൻ പ്രയാസമാണെന്നും സംഘടന നേതൃത്വം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരസംഘടനയായ അമ്മയിൽ അംഗമാകാനായി അപേക്ഷ നൽകിയിരിക്കുകയാണ് ശ്രീനാഥ് ഭാസി. ചർച്ചയ്ക്ക് ശേഷം താരത്തിന് അംഗമാക്കണോ എന്ന് അമ്മ ഭാരവാഹികൾ തീരുമാനിക്കും.
ഇതിനിടെ മുൻപ് ശ്രീനാഥ് ഭാസി തനിക്ക് നേരെ നടക്കുന്ന കൂട്ടമായ ആ ക്ര മണങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നു. അന്നത്തെ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളിങ്ങനെ: ‘എനിക്കിപ്പോൾ ഇന്റർവ്യു നൽകാൻ പേടിയാണെന്നും എതി ർ വശത്തിരിക്കുന്ന ആൾ എന്തെങ്കിലും പറഞ്ഞാൽ ഞാനും എന്തെങ്കിലും തിരിച്ചു പറയും. ഇതൊക്കെ പ്ലാൻ ചെയ്ത് എന്നെ അ റ്റാ ക്ക് ചെയ്യുന്നതാണ്. സെറ്റിൽ നേരത്തെ വരാത്ത ഒരാളാണെങ്കിൽ എനിക്ക് സിനിമ ഉണ്ടാകില്ലായിരുന്നു.എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം ചെയ്യാറുണ്ട്. ‘
ഇനി അഥവാസിനിമയില്ലെങ്കിൽ വല്ല വാർക്ക പണിക്കും പോകുമെന്നാണ് ശ്രീനാഥ് അന്ന് പറഞ്ഞത്. മുഴുവൻ സിനിമാ സംഘടനകളെല്ലാം താരത്തിന് എതിരായ നിലപാടാണ് എടുത്തത്.. താരസംഘടന അമ്മയുടെയും തീരുമാനമാണിത്.
നേരത്തെ നിർമ്മാതാക്കൾ യോഗത്തിൽ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭസിക്കും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഈ നടന്മാർ പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നത് എന്നും ഇരുവരും മ യ ക്ക് മ രുന്നിന് അടിമകളാണെന്നും ഇവരുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്നുമായിരുന്നു നിർ്മ്മാതാവ് രഞ്ജിത്ത് പറഞ്ഞത്.
ഇപ്പോഴിതാ ഷെയിൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. താര സംഘടനയായ അമ്മയെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള യോഗത്തിലാണ് പുതിയ തീരുമാനം. ഇങ്ങനെയൊരു ചർച്ച നടത്തിയതും തീരുമാനമെടുത്തതും സിനിമയുടെ നന്മയ്ക്കെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു.
ലഹരിക്ക് അടിമയായ നിരവധി പേർ ഇന്ന് മലയാള സിനിമയിലുണ്ട്. തങ്ങൾക്ക് ആർക്കും തന്നെ അത്തരക്കാരുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്നും ഈ നടന്മാർക്കൊപ്പം അഭിനയിക്കുന്നവർക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് പറയുന്നു.