മഞ്ഞുമ്മല്‍ ബോയ്‌സ് വമ്പന്‍ ഹിറ്റ്, പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി ഇനി തമിഴ് സിനിമയിലേക്ക്

66

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

Advertisements

തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നും 21കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. വിജയത്തിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് ടീം നടന്‍ കമല്‍ഹാസനെ കാണാനായി എത്തിയിരുന്നു.

Also Read:ആദ്യ ദിനം തന്നെ വഴക്ക്, ഇതിനിടെ ക്യാപ്റ്റനെ കണ്ടെത്തി , ബിഗ് ബോസില്‍ കളി തുടങ്ങി മക്കളെ !

കൂടാതെ ഉദയനിധി സ്റ്റാലിന്‍ , ധനുഷ് വിക്രം, സിദ്ധാര്‍ത്ഥ് എന്നിവരെയും ചിദംബരം ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നു. ഇതിന്റ ഫോട്ടോകളെല്ലാം ചിദംബരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാനകഥാപത്രത്തെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

പ്രശസ്ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശ്രീനാഥ് ഭാസി എത്തുന്നത്. കിരണ്‍ മോസസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേര് നല്കിയിട്ടില്ല. ജിവി പ്രകാശും, ശിവാനി രാജ് ശേഖറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്, നടന്‍ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ അനുഷ്‌കയും

കൂടാതെ ലിംഗസ്വാമിയും, പശുപതിയും മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പോണ്ടിച്ചേരിയിലാണ് നടക്കുന്നത്. ജിപി പ്രകാശാണ് ചിത്രത്തിലെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്.

Advertisement