മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.
കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.
അമ്മയുടെ ഓര്‍മ്മകളില്‍ വേദനയോടെ കഴിയുകയാണ് കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇപ്പോഴിതാ ശ്രീമയി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയെ തനിക്ക് ഓരോ ശ്വാസത്തിലും മിസ് ചെയ്യുന്നുണ്ടെന്ന് ശ്രീമയി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഉര്‍വശിയെ കുറിച്ച് ശ്രീമയി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പൊടിയമ്മ എണ്‍പതുകളിലെ കാലഘട്ടം മുതല്‍ ഇപ്പോള്‍ വരെ ബ്രേക്ക് പോലുമെടുക്കാതെ ഒരുമാറ്റവുമില്ലാതെ തുടരുകയാണെന്നും അതെ ട്രാക്കില്‍ തന്നെയാണ് ഇപ്പോഴെന്നും പൊടിയമ്മ അഭിനയിക്കുന്ന ഓരോ സീനിലും പല പല റിയാക്ഷന്‍സാണ് കൊടുക്കുന്നതെന്നും ശ്രീമയി പറയുന്നു.
താന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി കൊടുക്കുന്നത് പൊടിയമ്മക്ക് തന്നെയാണ്. പല നടന്മാരും ഡയറക്ടര്‍മാരും തന്നോട് ഇക്കാര്യം തന്നെയാണ് പറയുന്നതെന്നുംഅമ്മയ്ക്ക് ജനപ്രിയ നടിയെന്ന പദവി നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീമയി പറയുന്നു.