ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങളില്‍ ഒരാളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാവണമെന്നില്ല. ഇച്ചാപ്പി എന്ന് പറഞ്ഞാലേ ശ്രീലക്ഷ്മിയെ മനസ്സിലാവുകയുള്ളൂ.
മുമ്പ് താമസിച്ച വീട്ടില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ഒരു അണ്ണാരക്കണ്ണന് ശ്രീലക്ഷ്മി നല്‍കിയ പേരാണ് ഇച്ചാപ്പി. ഈ അണ്ണാരക്കണ്ണന്റെ പേരു വെച്ച് തുടങ്ങിയ ചാനലാണ് ഇച്ചാപ്പി ദ വേള്‍ഡ്.
ശ്രീലക്ഷ്മിയുടെ ജീവിതയാത്ര ഏറെ നാളായി കണ്ടുകൊണ്ടിരിക്കുകയാണ് പ്രേക്ഷകര്‍. ഒരു ഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതുവരെയുള്ള കാര്യങ്ങള്‍ ശ്രീലക്ഷ്മി തന്റെ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.
തന്റെ വ്യത്യസ്തമായ ശബ്ദവും അവതരണ രീതിയും കൊണ്ടാണ് ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താന്‍ വര്‍ഷങ്ങളായി തന്റെ സബ്‌സ്‌ക്രൈബേഴ്‌സിനോട് പറയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.
Also Read;ചലച്ചിത്രനടി പിപി ഗിരിജ ചെന്നൈയില്‍ അന്തരിച്ചു
താന്‍ രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു സ്‌കൂട്ടറിന്റെ കാര്യമാണ് ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാകാര്യങ്ങളും പറഞ്ഞ് ഓവറാക്കണ്ടെന്ന് കരുതിയാണ് ഇക്കാര്യം പറയാതിരുന്നതെന്നും നേരത്തെ മൂന്നുബസ്സൊക്കെ കയറിയാണ് കോളേജിലേക്ക് പോയിരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നത്.
Also Read:ഇങ്ങനെ രണ്ട് കുഞ്ഞ് മക്കളെ കിട്ടാന്‍ എന്ത് ഭാഗ്യമാണ് ഞാന്‍ ചെയ്തത്; ലക്ഷ്മി പ്രമോദ്
അന്ന് സ്‌കൂട്ടര്‍ വാങ്ങിയപ്പോള്‍ തനിക്ക് വീഡിയോ എടുക്കാന്‍ തോന്നിയിരുന്നില്ല. അച്ഛനെയും അമ്മയെയും സ്‌കൂട്ടറിന്റെ ബാക്കില്‍ ഇരുത്തി കൊണ്ടുപോകുന്നത് തനിക്ക് വല്ലാത്ത അഭിമാനമാണെന്നും ശ്രീലക്ഷ്മി പറയുന്നു.