ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് ശ്രീലക്ഷ്മി സതീഷ്. സാരിയിലുള്ള ഒരു വീഡിയോ പങ്കുവെച്ചതിലൂടെയാണ് ശ്രീലക്ഷ്മി മലയാളികളുടെ മനം കവര്‍ന്നത്. വീഡിയോ വൈറലായതോടെ ശ്രീലക്ഷ്മി സംവിധായകന്‍ രാംഗോപാല്‍ വര്‍ഷമയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിന്നാലെ അദ്ദേഹം ശ്രീലക്ഷ്മിയുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ശ്രീലക്ഷ്മിയെ കണ്ടെത്തിയതിന് പിന്നാലെ തന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിയുടെ പേര് മാറ്റി ആരാധ്യ ദേവി എന്നാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒത്തിരി ആക്ടീവായ ശ്രീലക്ഷ്മി പങ്കുവെക്കുന്നത് ഏറെയും ഗ്ലാമറസായിട്ടുള്ള വീഡിയോകളും ചിത്രങ്ങളുമാണ്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ അഭിമുഖ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
രാംഗോപാല്‍ വര്‍മ്മ തന്റെ അനുവാദം ചോദിച്ചിട്ടായിരുന്നു ആദ്യമായി വീഡിയോ പങ്കുവെച്ചത്. എന്നാല്‍ അക്കാര്യം ആര്‍ക്കും അറിയില്ലെന്നും ഇത്രയും വലിയ സംവിധായകന്‍ പോലും തന്നോട് സമ്മതം ചോദിച്ചിട്ടാണ് അങ്ങനെ ചെയ്തതെന്നും ഇതുവരെ തന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുമ്പോള്‍ അദ്ദേഹം സമ്മതം ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
അദ്ദേഹം തന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഒത്തിരി നെഗറ്റീവ് കമന്റുകളാണ് വന്നതെന്നും അദ്ദേഹം ഒരു വുമനൈസറാണെന്നൊക്കെയാണ് പലരും പറയുന്നതെന്നും എന്നാല്‍ താന്‍ നോക്കുന്നത് ഒരു വ്യക്തി തനിക്ക് നല്‍കുന്ന ബഹുമാനമാണെന്നും തനിക്ക് നല്‍കിയ ബഹുമാനം താനും തിരികെ നല്‍കിയിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി കമന്റുകള്‍ വരുന്നുണ്ട്. നമ്മളെ കണ്‍സേണ്‍ ചെയ്ത് പറയുന്നവരുണ്ടെന്നും മോശമായിട്ട് പറയുന്നവരുണ്ടെന്നും പേഴ്‌സണല്‍ മെസ്സേജില്‍ വന്ന് ഫ്‌ളേട്ട് ചെയ്യുന്നവരുണ്ടെന്നും കേരളത്തിലുള്ളവര്‍ക്ക് ലൈംഗിക ദാരിദ്രമുണ്ടെന്നേ താന്‍ പറയുന്നുള്ളൂവെന്നും ശ്രീലക്ഷ്മി പറയുന്നു.