മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.
ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും അഭിനയ ലോകത്തും സജീവമാണ്.
പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി ക്യാമറാമാന്‍ മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തുഷ്ടകരമായ ജീവിതം നയിക്കുകയാണ് ഇരുവരും.
ശ്രീക്കുട്ടിയാകട്ടെ സസ്‌നേഹം എന്ന സീരിയലിലൂടെ തിരിച്ചു വന്നിരിയ്ക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷമെല്ലാം ആരാധകരുമായി താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം വിവാഹവും പ്രണയവും എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ഭര്‍ത്താവുമായി തനിക്ക് 12 വയസ് വ്യത്യാസം ഉണ്ടെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തനിക്ക് ഇപ്പോള്‍ 28 വയസ്സ് ആയി. 1994 ജൂണ്‍ 7 ന് ആണ് ജനിച്ചത്. ഞാനും ഭര്‍ത്താവും തമ്മില്‍ 12 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട്. പതിനെട്ട് വയസ്സില്‍ ആയിരുന്നു എന്റെ വിവാഹം. പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറയുന്നു.
കൂടാതെ വിവാഹ ശേഷം താരം അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ പൂര്‍ത്തിയാക്കി. അതേസമയം താന്‍ തമാശയ്ക്കായി പ്രണയിച്ച് തുടങ്ങിയതാണെന്നും സീരിയസ് ആയി പോവുകയായിരുന്നു പിന്നീട് എന്നും ശ്രീക്കുട്ടി പറയുന്നുണ്ട്.
താനും ഭര്‍ത്താവ് മനോജും ഒരുമിച്ചുള്ള മൂന്നാമത്തെ വര്‍ക്ക് ആയിരുന്നു ഓട്ടോഗ്രാഫ്. ചേട്ടന്‍ പൊതുവെ എപ്പോഴും ദേഷ്യമാണ്. ആ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ പുള്ളിയെ പ്രേമിപ്പിക്കാം എന്ന് ലൊക്കേഷനിലുള്ള മറ്റുള്ളവര്‍ പ്ലാന്‍ ചെയ്തതായിരുന്നു. അതിന് കരുവായി ഞാന്‍ നിന്നു എന്നതാണ് സത്യം. ഏട്ടനെ കളിപ്പിക്കാനായി തമാശയ്ക്ക് അങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങ് പ്രണയത്തില്‍ ആയി മാറി. വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതി പതിനെട്ട് വയസ്സ് ആവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഒളിച്ചോടി പോവാന്‍.
അമ്പലത്തിലേക്കാണ് എന്നും പറഞ്ഞ് ഇറങ്ങി നേരെ പോയി താലി കെട്ടി വിവാഹം കഴിക്കുകയായിരുന്നു. അത് അച്ഛനും അമ്മയ്ക്കും എല്ലാം വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തനിക്കൊരു സഹോദരിയുണ്ട്, അവളുടെ ഭാവി എല്ലാം വലിയ വിഷയം ആയിരുന്നു. എങ്കിലും തനിക്ക് ഒരു കുഞ്ഞ് ഒക്കെ ആയതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതിയാണ് ് ഒളിച്ചോടിയത്. മകള്‍ ഒളിച്ചോടിയത് കാരണം കുറെ നാള്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല എന്നാണ് ശ്രീക്കുട്ടിയുടെ അമ്മ പറയുന്നത്. എല്ലാവര്‍ക്കും ഒരു പ്രത്യേകതരം നോട്ടമായിരുന്നു എന്നും താരത്തിന്റെ അമ്മ പറയുന്നത്. അതേസമയം തനിക്കുള്ള പിശുക്കി സ്വഭാവത്തിനെ കുറിച്ചും നടി ശ്രീക്കുട്ടി പറയുന്നുണ്ട്.
താന്‍ തെരഞ്ഞെടുത്ത പങ്കാളി തെറ്റായ ഒരാള്‍ അല്ല എന്ന് എന്റെ കുടുംബത്തിന് മനസ്സിലായതില്‍ ഞാനും ഹാപ്പിയാണെന്നും താരം പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് സീരിയലില്‍ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്.