മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.
ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ക്യാമറാമാനായ മനോജ് കുമാറാണ് താരത്തിന്റെ ഭര്‍ത്താവ്. ഒളിച്ചോട്ടവിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടി. ഇപ്പോഴിതാ യൂട്യൂബ് വീഡിയോയെ കുറിച്ച് ശ്രീക്കുട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
താന്‍ വീഡിയോകള്‍ എടുക്കുന്നത് ഒത്തിരി ആസ്വദിച്ചുകൊണ്ട് ചെയ്യുന്ന ജോലിയാണ്. താന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ടെന്നും ആളുകള്‍ക്ക് ഒരു അഭിനേത്രിയെന്ന നിലയില്‍ തന്നോടുള്ള ഇഷ്ടം ഇപ്പോഴും ഉണ്ടെന്നും ശ്രീക്കുട്ടി പറയുന്നു.
ഇടക്ക് രണ്ട് ദിവസം താന്‍ വീഡിയോ എടുത്ത് വെച്ചിരുന്നു. എന്നാല്‍ അത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആ രണ്ട് ദിവസവും താന്‍ ഒത്തിരി വിഷമിച്ച് പോയിരുന്നുവെന്നും ശ്രീക്കുട്ടി പറയുന്നു. താരം നവരാത്രി പൂജയോട് അനുബന്ധിച്ച് പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.