എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴം ഏഷ്യയിലെ ഏറ്റവും മുതല്മുടക്കിലൊരുങ്ങാന് പോകുന്ന രണ്ടാമത്തെ ചിത്രമാണ്. എന്നാല്‍ ഈ വലിയ പ്രോജക്ടിന് മുന്‍പ് ശ്രീകുമാറും മോഹന്‍ലാലും ചേര്‍ന്ന് ഒരു പരീക്ഷണചിത്രമൊരുക്കാന് പോകുകയാണ്, ഇതുവരെ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ മുതല്‍ മുടക്കിലായിരിക്കും ഈ ചിത്രം നിര്‍മ്മിക്കപ്പെടുക എന്നും വാര്‍ത്തകളുണ്ടായിരുന്നു.ഒടിയന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്
എന്നാല്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ചില പ്രശ്നങ്ങളെ തുടര്‍ന്ന് മഞ്ജു വാര്യരെ ഒടിയനില്‍ നിന്നും ഒഴുവാക്കിയതായും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ഈ പ്രചാരണങ്ങളെ നിഷേധിച്ച് ട്വിറ്ററിലൂടെ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്, നേരത്തെ തീരുമാനിക്കപ്പെട്ടിരുന്ന പോലെ മഞ്ജു വാര്യര്‍ തന്നെയായിരിക്കും തന്റെ ചിത്രത്തിലെ നായികാവേഷം അവതരിപ്പിക്കുകയെന്ന് ശ്രീകുമാര്‍ സ്ഥിതികരിക്കുന്നതായിരുന്നു പുറത്തു വന്ന ട്വീറ്റ്. ദേശീയ പുരസ്ക്കാര ജേതാവ് ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ ഒരുക്കുന്നത്. പ്രകാശ് രാജ്, സത്യാ രാജ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.