‘ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല സർ, കൈകെട്ടി കു റ്റവാളികളെ പോലെ ശ്രീജിത്തും റെബേക്കയും; ആ നിൽപ്പ് കണ്ടാൽ അങ്ങനെ പറയില്ല എന്ന് ആരാധകർ

57999

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഒരു ബാലതാരമായിട്ടാണ് റെബേക്ക മിനിസ്‌ക്രീനിൽ അരങ്ങേറുന്നത്. പിന്നീട് മിഴി രണ്ടിലും, നീർമാതളം കസ്തൂരിമാൻ തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായ കസ്തൂരിമാനാണ് നടിയുടെ കരിയർ മാറ്റിയത്. കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും കാവ്യ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

Advertisements

അതേ സമയം മാസങ്ങൾക്ക് മുമ്പായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകൻ ശ്രീജിത്ത് വിജയനാണ് നടിയെ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കല്യാണത്തിന് ശേഷവും റെബേക്ക അഭിനയത്തിൽ സജീവമാണ്. സോഷ്യൽമീഡിയയിലും ശ്രീജിത്തും റെബേക്കയും സജീവമാണ്. ഇപ്പോഴിതാ ഇരുവരും ഒരു ഫോട്ടോ പങ്കുവെച്ചാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

ALSO READ-പത്ത് വർഷം പ്രണയിച്ച് മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രണയം സംഘർഷം നിറഞ്ഞതായിരുന്നോ? സൂഫിയായി മനംകവർന്ന ദേവ് മോഹൻ പറയുന്നു

റെബേക്കയും ശ്രീജിത്തും പങ്കുവച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്താണ് പരിപാടി എവിടെയാണ് എന്നൊന്നും പറയാതെയാണ് ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കണ്ടിട്ട് ഒരു ഹാൾ ആണെന്ന് തോന്നുന്നു. കുറച്ച് പേർക്കിടയിൽ റെബേക്കയും ശ്രീജിത്തും നിൽക്കുന്നതാണ് ഫോട്ടോ. കൈ മുന്നിൽ കെട്ടി തലതാഴ്ത്തി സങ്കടവും കുറ്റബോധവും ഉള്ള ഭാവത്തിലാണ് രണ്ട് പേരും നിൽക്കുന്നത്.

‘ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല സർ’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. പക്ഷെ ആ നിൽപ്പ് കണ്ടാൽ അങ്ങിനെപറയില്ല എന്നാണ് കമന്റുകൾ വരുന്നത്. ഫോട്ടോ കണ്ടിട്ട് മരണാനന്തര ചടങ്ങിന് പോയതാണോ എന്നാണ് ചിലരുടെ സംശയം. ചിലർക്ക് ഫോട്ടോയെക്കാൾ ഇഷ്ടപ്പെട്ടത് നൽകിയ ക്യാപ്ഷൻ ആണ്. പൊട്ടിച്ചിരിയ്ക്കുന്ന ഇമോജിയുമായി നടി ഹരിത ജി നായരും ഉമ നായരും എത്തിയിട്ടുണ്ട്.

ALSO READ- വലിയ നായികയും വലിയ സെറ്റും ഉണ്ടെന്ന് പറഞ്ഞ് ഷറഫുദ്ദീൻ ഒറ്റപ്പോക്ക്; എന്റെ ഒരു വർഷത്തെ ലീവ് നഷ്ടപ്പെട്ടു; താരം മുങ്ങിയതിനെ കുറിച്ച് നൈല ഉഷ

സിനിമ – സീരിയലുകളിൽ നിരവധി വേഷം ചെയ്ത റെബേക്കയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് സീരിയലിലൂടെയാണ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രമായിട്ടാണ് റെബേക്ക എത്തിയത്.

ഇപ്പോൾ സൂര്യ ടിവിയിൽ കളിവീട് എന്ന പരമ്പര ചെയ്തുകൊണ്ടിരിയ്ക്കുകയാണ് താരം. കുട്ടനാടൻ മാർപ്പാപ്പ, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശ്രീജിത്തിനെ മതവേലിക്കെട്ടുകൾ തകർത്ത് വിവാഹം ചെയ്യുകയായിരുന്നു റെബേക്ക. സണ്ണി ലിയോണിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ഷേരോ ആണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.

Advertisement