മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടേയും ശ്രദ്ധനേടി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനണ് ശ്രീജിത്ത് വിജയ്. ഹിറ്റ് മേക്കര്‍ ഫാസില്‍ സംവിധാനം ചെയ്ത ലീവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.
എന്നാല്‍ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം എന്ന ചിത്രത്തിലൂടെയാണ് നടന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ നടി ശ്വേത മേനോന് ഒപ്പമായിരുന്നു ശ്രീജിത്ത് വിജയ് എത്തിയത്. 2011 ആണ് സിനിമ റിലീസ് ചെയ്തെങ്കിലും ശ്രീജിത്തിന്റെ പപ്പു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.
അതിന് ശേഷം നിരവധി സിനിമകളില്‍ നടന്‍ എത്തിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മിനി സ്‌ക്രീനിലും ശ്രീജിത്ത് വിജയ് സജീവമാണ്. 2014 ല്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീജിത്ത് അവതാരകനായി എത്തുന്നത്. സീരിയലിലും നടന്‍ സജീവമായിരുന്നു. സ്വാതി നക്ഷത്രം കുടുംബവിളക്ക് എന്നിവയായിരുന്നു നടന്റെ ശ്രദ്ധിക്കപ്പെട്ട സീരിയലുകള്‍.
കുടുംബവിളക്കില്‍ സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും മൂത്തമകന്‍ അനിരുദ്ധ് ആയിട്ടായിരുന്നു നടന്‍ എത്തിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ശ്രീജിത്ത് സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പകരം ആനന്ദ് നാരായണന്‍ ആണ് നിലവില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ശ്രീജിത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യയെക്കുറിച്ചും സീരിയലിനെക്കുറിച്ചുമൊക്കെയാണ് ശ്രീജിത്ത് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘നേരത്തെ തിരുവനന്തപുരത്തായിരുന്നു സീരിയല്‍ ഷൂട്ടിങ്. എന്നാല്‍ ഇപ്പോഴത് കൊച്ചിയിലേക്ക് മാറ്റി, ഞാന്‍ വീട്ടിലായതോടെ അര്‍ച്ചനയ്ക്ക് സമാധാനമില്ല. കുക്കിങൊക്കെ കൂടുതലാണ്. അല്ലെങ്കില്‍ 15 ദിവസം ഞാനില്ലാതെയായിരിക്കുമല്ലോ.’ എന്ന് ശ്രീജി്ത്ത് പറയുന്നു.
‘ശ്രീജിത്ത് ശരിക്കും അമ്മ എങ്ങനെയാണോ അതേ പോലെയാണ് എനിക്ക്. ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ എനിക്ക് അമ്മയെപ്പോലെ തന്നെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ് ശ്രീജിത്ത് പറയുന്നത്.” ശ്രീജിത്തിന്റെ ഭാര്യ അര്‍ച്ചന പറയുന്നു.
‘ഇവള്‍ക്ക് ബാക്കില്‍ നിന്നൊരു പുഷ് കൊടുത്താല്‍ മാത്രമേ കൃത്യമായി പോവാറുള്ളൂ, വഴക്കുണ്ടാവുന്ന സമയത്ത് സഹിക്കാനായില്ലെങ്കില്‍ പ്ലേറ്റൊക്കെ എറിയാറുണ്ട്. വട്ട് പിടിച്ചാല്‍ എനിക്ക് റിലേ പോവും. ഇവള്‍ എന്നെ കുത്തുകയും മാന്തുകയുമൊക്കെ ചെയ്യാറുണ്ട്. ഞാന് അതിന്റെ ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കാറുണ്ട്.’ ശ്രീജിത്ത് അര്‍ച്ചനയെ കുറിച്ച് പറഞ്ഞു.
Also Read: മാനേജർ ചതിച്ചു, അയാളുടെ താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, തുറന്നു പറഞ്ഞ് നടി മീര വാസുദേവ്
‘അങ്ങോട്ടും ഇങ്ങോട്ടും നല്ല സപ്പോര്‍ട്ടീവാണ്. അടിയൊന്നും വല്യ കാര്യമായി വരാറില്ല. ജോലി എന്ന രീതിയില്‍ എല്ലാത്തിനേയും കാണാന്‍ അര്‍ച്ചനയ്ക്ക് പറ്റുന്നുണ്ട്. ജീവിതത്തിലെ വിശേഷ ദിവസങ്ങളെല്ലാം ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. അര്‍ച്ചന ഒപ്പമില്ലെങ്കില്‍ എനിക്ക് ലൈഫ് ബോറടിക്കാറുണ്ട്’ ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.