വീട്ടുകാരുടെ എതിര്‍പ്പിലും ഒന്നായി; ഒടുവില്‍ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ഞിനെ വരവേറ്റ് ശ്രീജയും സെന്തിലും; അഭിനന്ദനവുമായി ആരാധകര്‍!

70

മലയാളികള്‍ക്ക് സുപരിചിതയായ സിനിമ സീരിയല്‍ നടിയാണ് ശ്രീജ ചന്ദ്രന്‍. ഒരുകാലത്ത് മിനി സ്‌ക്രീനിലും ബിഗ് സക്രീനിലുമൊക്കെ തിളങ്ങിയ താരമായിരുന്നു ശ്രീജ. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ നടി പിന്നീട് തമിഴ് സീരിയലില്‍ സജീവമായിരുന്നു.

മലയാളത്തില്‍ ഏതാനും സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിരുന്നു. പകല്‍ മഴ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്.

Advertisements

ഇതിന് ശേഷം അമ്മ തമ്പുരാട്ടി, ഗന്ദര്‍വ്വ യാമം, വിക്രമാദിത്യന്‍, കാഴ്ച്ച, ഡ്രാക്കുള, തുളസീദളം, മനസ്സറിയാതെ, കടമുറ്റത്ത് കത്തനാര്‍, പ്രിയം,സ്നേഹം, സാന്ത്വനം, താലോലം,കുടുംബിനി, സ്വാമി അയ്യപ്പന്‍, ദേവീ മാഹാത്മ്യം, ആദിപരാശക്തി, മീര തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ALSO READ- ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും! പുതിയ വിശേഷം പങ്കുവെച്ച് വരദ; സന്തോഷത്തോടെ ഏറ്റെടുത്ത് ആരാധകരും

ഇതിന് ശേഷമാണ് ശ്രീജ തമിഴ് സീരിയലിലേക്ക് മാറിയത്. മീര,മുന്താണി മുടിച്ച്,മാപ്പിളൈ തുടങ്ങി നിരവധി തമിഴ് സീരിയലുകളില്‍ നടി അഭിനയിച്ചു. ഒരു തമിഴ് സീരിയല്‍ താരത്തെയാണ് ശ്രീജ വിവാഹം ചെയ്തത്. സെന്തില്‍ കമുമാര്‍ എന്നാണ് നടിയുടെ ഭര്‍ത്താവിന്റെ പേര്. 2014ലാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീജ തിരുപ്പതിയില്‍ വച്ച് വിവാഹിതയായത്.

വീട്ടുകാര്‍ എതിര്‍ത്തിട്ടും താരങ്ങള്‍ വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം സീരിയലുകളില്‍ നിന്നു ശ്രീജ കുറച്ചു ഇടവേള എടുത്തിരുന്നു കൂടാതെ, വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളില്‍ താന്‍ അഭിനയിക്കില്ല എന്ന് ശ്രീജ പറഞ്ഞിരുന്നു. ഇനി അതുണ്ടായാല്‍ തന്റെ ഭര്‍ത്താവിനൊപ്പമേ ഉള്ളുവെന്നും താരം പറഞ്ഞിരുന്നു. സെന്തില്‍ റേഡിയോ ജോക്കിയും വിജെയുമൊക്കെ ആയിരുന്നു. ഇപ്പോള്‍ സീരിയലില്‍ സജീവമാണ്.

ALSO READ- റാണി രാജയിലെ ആമിയാകാന്‍ ഇനി അര്‍ച്ചന കവിയില്ല; സീരിയലില്‍ നിന്നും താരം പിന്മാറി; പകരം വരുന്നത് പ്രേക്ഷകരുടെ പ്രിയങ്കരി

തമിഴിലേക്ക് ചേക്കേറിയതിന് ശേഷം പിന്നെ മലയാളത്തിലേക്ക് നടി തിരിച്ചെത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീജയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കുന്നത്. താരം എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അമ്മയായിരിക്കുകയാണ്. കുഞ്ഞില്ലാത്തതിന്റെ ദുഃഖം വളരെ അനുഭവിച്ചിരുന്ന ഇരുവരും കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് തങ്ങള്‍ മാതാ പിതാക്കള്‍ ആകാന്‍ പോകുന്ന വിവരം ആരാധകരോട് വെളിപ്പെടുത്തിയത്.

സെന്തിലിനും ശ്രീജയ്ക്കും കുഞ്ഞ് ജനിച്ച വിവരം ഇരുവരും തന്നെയാണ് അറിയിച്ചിരിക്കുന്നത്. ശ്രീജയ്ക്ക് ആണ്‍ കുട്ടിയാണ് കഴിഞ്ഞ ദിവസം ജനിച്ചത്. എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദ്യ കണ്‍മണി ഇവരുടെ ജീവിതത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.

ഗര്‍ഭിണിയായതിന് പിന്നാലെ താരം ചടങ്ങുകള്‍ എല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു. ശ്രീജ തന്റെ വളക്കാപ്പു ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തങ്ങളെ എല്ലാവരും അനുഗ്രഹിക്കണമെന്നും കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമൊക്കെ താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.

Advertisement