അടുത്തിടെ തുടരെ തുടരെ നടിമാര്‍ക്കെതിരെ ലൈംഗീക ചൂഷണം ഉണ്ടെന്ന് വെളിപ്പെടുത്തിയ നടി ശ്രീ റെഡ്ഡി വീണ്ടും വിവാദ വെളിപ്പെടുത്തല്‍ നടത്തി.
നേരത്തെ തെലുങ്ക് നടന് റാണാ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മ്മാതാവ് ദഗ്ഗുബതി സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബട്ടിയ്ക്കെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.
താനുമായി അഭിറാം പ്രണയത്തിലായിരുന്നുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും പറഞ്ഞ് അഭിറാമിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ചിരുന്നു. ഇതു വിവാദമായിരുന്നു.
മാസങ്ങള്‍ക്ക് ശേഷം അഭിറാമിനെതിരെ വീണ്ടും ശ്രീറെഡ്ഡി രംഗത്തെത്തി. തന്റെയും അഭിറാമിന്റെയും ഒപ്പം റാണയുടേയും തൃഷയുടേയും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് ശ്രീ റെഡ്ഡി അടുത്ത വിവാദം ആരംഭിച്ചിരിക്കുന്നത്.
ഒരു കാലത്ത് റാണയും തൃഷയും പ്രണയത്തിലായിരുന്നു. പിന്നീട് പിരിഞ്ഞു. ദഗ്ഗുബാട്ടി കുടുംബത്തോടുള്ള ദേഷ്യം തീര്‍ക്കാന്‍ തൃഷയുടേയും റാണയുടേയും സ്വകാര്യ ചിത്രം ഉപയോഗിച്ചിരിക്കുകയാണ് നടി.
തൃഷയെ അനാവശ്യ വിവാദത്തിലെത്തിച്ചിരിക്കുന്നതില് കലിപ്പിലാണ് ആരാധകര്‍ .