നിരന്തരം വിവാദങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ശ്രദ്ധ നേടിയ അഭിനേതാവ് ആണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങള്‍ക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു.
അഭിനയ രഗത്ത് നില്‍ക്കുന്നതിന് ഒപ്പം തന്നെ സോഷ്യല്‍ മീഡിയകളിലും സജീവം ആണ് നടി. സിനിമാലോകത്ത് ഒരുപാട് വിവാദങ്ങള്‍ക്ക് തിരി കൊളിത്തിയിട്ടുണ്ട് ശ്രീ റെഡ്ഢി. തെലുങ്ക് സിനിമകളില്‍ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. നേരത്തെയും ശ്രീറെഡ്ഡി ചിരഞ്ജീവിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ സൗത്ത് ഇന്ത്യന്‍ സിനിമാതാരം കീര്‍ത്തി സുരേഷിനോട് ചിരഞ്ജീവിക്ക് കാമമാണെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.
ഭോല ശങ്കര്‍ എന്ന ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ കീര്‍ത്തിയെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ കാര്യങ്ങളാണ് ശ്രീറെഡ്ഡിയെ ക്ഷുഭിതയായിക്കിയിരിക്കുന്നത്.
ഈ സിനിമയില്‍ മാത്രമേ താന്‍ കീര്‍ത്തിയെ അനിയത്തിയാക്കൂവെന്നും അടുത്ത സിനിമ മുതല്‍ കീര്‍ത്തി തന്റെ നായികയായിരിക്കുമെന്നായിരുന്നു കീര്‍ത്തിയുടെ കൈ പിടിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞത്. ഇതില്‍ പ്രതികരിച്ചെത്തിയ ശ്രീ റെഡ്ഡി മകളുടെ പ്രായമുള്ള നടിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നതെന്ന് ചോദിച്ചു.
ഇത്തരത്തില്‍ കാമം നിറഞ്ഞ തമാശകളൊക്കെ എങ്ങനെ പറയാന്‍ തോന്നുന്നുവെന്നും ഒന്നും പറയാതെ മിണ്ടാതിരുന്നുവെങ്കില്‍ ഉള്ള ബഹുമാനം നഷ്ടമാകില്ലെന്നും ശ്രീ റെഡ്ഡി സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.