മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നത് ഡിസംബര്‍ 14 ന് വേണ്ടിയാണ്. അന്നാണ് ഒടിയന്‍ മാണിക്യന്‍ തന്റെ ഒടി വിദ്യകളുമായി പുറത്തിറങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒടിയനില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഗെറ്റപ്പുകള്‍ എല്ലാം തന്നെ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുമുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പാണ്. കൊച്ചിയില്‍ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകന്‍ ഈ ഗെറ്റപ്പില്‍ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്
വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ഒടിയന്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ കരിമ്പടം പുതച്ചെത്തുന്ന ഒടിയന്‍ മാണിക്യം സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയ ചര്‍ച്ച വിഷയമായിരുന്നു. അതിനു സമാനമായ ഗെറ്റപ്പിലായിരുന്നു ശ്രീകുമാര്‍ മേനോനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
സംവിധായകന്‍ കരിമ്പടം പുതച്ചു വരാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ല് പൊട്ടിയിരിക്കുന്നതു കൊണ്ട് മുഖം ചുറ്റി ഫ്‌ലാസ്റ്ററിട്ടിരിക്കുകയാണ്. അതിനാലാണ് തലമൂടി ഓടിയന്‍ ലുക്കില്‍ എത്തിയത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിയ്ക്ക് പറ്റിയ അപകടം ഒരു രീതിയില്‍ പോലും സിനിമയുടെ ബാക്കി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 17 നായിരുന്നു മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയിലും ചെന്നൈയിലും പുരോഗമിക്കുകയായിരുന്നു.
ചിത്രം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം റെസ്റ്റ് എടുത്തത്. പരിക്ക് അവഗണിച്ചും ചിത്രത്തിന്റെ അവസാന പരിപരാടികളില്‍ ശ്രീകുമാര്‍ മേനോന്‍ സജീവമാകുന്നുണ്ട്.
ഒടിയന്റെ മൊബൈല്‍ ആപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ സിം കാര്‍ഡിലും ഒഡിയന്‍. എയര്‍ടെലിന്റെ പുതിയ 4ഏ സിമ്മിലാണ് ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിം കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് ഒടിയന്‍ മാണിക്യന്റെ വേഷത്തില്‍ കരിമ്പടം പുതച്ച് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. ഇതാദ്യമായിട്ടാണ് മലയാള സിനിമയില്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ പരിപാടി നടക്കുന്നത്.
സംവിധായകന്റെ പരിക്കിനെ തുടര്‍ന്ന് ഒടിയന്റെ റിലീസ് നീണ്ട് പോകുമോ എന്നുള്ള സംശയം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ പറഞ്ഞതു പോലെ ഡിസംബര്‍ 14 ന് തന്നെ ഒടിയന്‍ മാണിക്യന്‍ തിയേറ്ററില്‍ എത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടെന്ന് തന്നെ തീര്‍ക്കുമെന്നും മാണിക്യന്‍ ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.