തട്ടീം മുട്ടി, എം 80 മൂസ, മറിമായം പരമ്പരകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതിനായ നടനാണ് വിനോദ് കോവൂർ. നിരവധി സിനിമകളുടേയും ഭാഗമായിട്ടുമുണ്ട് അദ്ദേഹം. കോഴിക്കോട് സംസാര ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ നടനാണ് വിനോദ് കോവൂർ. കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന തന്റെ നാടിൻറെ പേര് പേരിനൊപ്പം ചേർത്ത അദ്ദേഹം ഒരു പതിറ്റാണ്ടിലേറെയായി സിനിമ, സീരിയൽ ലോകത്ത് സജീവമായിട്ടുള്ളയാളാണ്.
ഇപ്പോഴിതാ ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്നൊരു അപൂർവ്വ സൗഹൃദത്തെ കുറിച്ചുള്ളൊരു കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
ALSO READ
”സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം. പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എ യു പീസ്‌കൂളിൻറെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായി.
എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ. സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി. ഒരുപാട് ഇഷ്ട്ടം തോന്നിയ ചിത്രം. മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം, ഏറെ സന്തോഷം തോന്നിയ ദിനം. അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു”, വിനോദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
ALSO READ
ചിൽഡ്രൻസ് ഹോമിലെ നിത്യ സന്ദർശനകനായിരുന്ന വിനോദിന് അവിടെയുള്ളവരെല്ലാം സഹോദരതുല്യരായിരുന്നു. അതിലൊരാളായ മഞ്ജുളയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടനും അവതാരകനുമൊക്കെയായ വിനോദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.