വിവാഹം കഴിഞ്ഞപ്പോഴും മകളുണ്ടായപ്പോഴുമെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള കുറേ കമന്റുകൾ കേട്ടു, ഇപ്പോഴും പല രീതിയിൽ നമ്മളെ വിഷമിപ്പിക്കുന്നവരുണ്ട്; അതൊക്കെ അതിജീവിച്ച് ഞങ്ങൾ മുന്നേറുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വിഷമിപ്പിയ്ക്കുന്ന വാർത്തകൾ: ശ്രദ്ധ നേടി ഷിഹാബിന്റേയും ഷഹാനയുടേയും വീഡിയോ

347

ശാരീരികമായ വൈകല്യങ്ങളിൽ തളരാതെ ശക്തനായി മുന്നേറി സമൂഹത്തിൽ മാതൃകയായി മാറിയ വ്യക്തിയാണ് സിപി ഷിഹാബ്. ജന്മനാ കൈകാലുകൾ ഇല്ലാത്ത ഷിഹാബ് വ്യത്യസ്ത മേഖലകളിലായി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ചിത്രംവരയിലും കായിക വിനോദങ്ങളിലും സംഗീതോപകരണങ്ങളിലും അഭിനയത്തിലുമെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം.

യൂട്യൂബ് ചാനലിലൂടെയായി മോട്ടിവേഷണൽ വീഡിയോകളും ഷിഹാബ് പങ്കുവെക്കാറുണ്ട്. ഷിഹാബിന്റെ ഭാര്യ ഷഹാനയും പ്രേക്ഷകർക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹത്തിന് മുൻപ് ഷഹാനയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള ഷിഹാബിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

നീണ്ട നാളത്തെ ആഗ്രഹം സഫലമാക്കി ബഷീർ ബഷി ; ഭാര്യമാർക്കും മക്കൾക്കുമൊപ്പം പുതിയ വീട്ടിൽ ; എപ്പോഴും ഈ സന്തോഷം ഉണ്ടാവട്ടെയെന്ന് ആരാധകർ

ജനനം മുതൽ പല രീതിയിലുള്ള പരിഹാസങ്ങൾ നേരിട്ടുകൊണ്ടേയിരിക്കുന്നയാളാണ് ഞാൻ. ഒത്തിരി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞപ്പോഴും മകളുണ്ടായപ്പോഴുമെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള കുറേ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. ഇപ്പോഴും പല രീതിയിൽ നമ്മളെ വിഷമിപ്പിക്കുന്ന ചോദ്യങ്ങളുണ്ടാവുന്നുണ്ട്. അതൊക്കെ അതിജീവിച്ച് ജീവിതത്തോടുള്ള പാഷനുമായി ഞങ്ങൾ മുന്നേറുന്നതിനിടയിലാണ് ഷബ്നയുടെ പ്രായത്തിലുള്ള, നമ്മുടെ ഏജ് ഗ്രൂപ്പിലുള്ള പലരുടേയും ആത്മഹത്യയെക്കുറിച്ച് കേൾക്കുന്നത്. അതുൾക്കൊള്ളാൻ ഭയങ്കര പ്രയാസമാണ്.

വ്ളോഗറും ആൽബം താരവുമായ റിഫയുടെ മരണത്തെക്കുറിച്ചുള്ള വീഡിയോ ചെയ്യുന്ന സമയത്ത് ഇനിയിങ്ങനൊരു വീഡിയോ ചെയ്യാനിട വരാതിരിക്കട്ടെ എന്നായിരുന്നു ആഗ്രഹിച്ചത്. ഇപ്പോഴിതാ സമാനമായൊരു രീതിയിൽ ഷഹാനയുടെ മരണം കേട്ടു. ആരെങ്കിലും ഇടപെട്ടിരുന്നുവെങ്കിൽ ഷഹാന രക്ഷപ്പെട്ടേനെ. മകളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞതായി കേട്ടിരുന്നു. പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ സമയത്ത് മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് അവൾ കൂടെയുണ്ടായിരുന്നേനെയെന്നായിരുന്നു ഷിഹാബ് പറഞ്ഞത്.

ഈ വീഡിയോ കാണുന്ന ആരുടെയെങ്കിലും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ജീവനൊടുക്കരുത്. നിങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. അവരെന്തായാലും കൂടെ നിൽക്കും. എന്റെ കൂടെയുള്ള ജീവിതത്തിൽ സന്തോഷമില്ലെങ്കിൽ നിനക്ക് നല്ലതെന്ന് തോന്നുന്ന തീരുമാനം നീ എടുക്കണം എന്ന് ഞാൻ വിവാഹത്തിന് മുൻപ് ഇവളോട് പറഞ്ഞിരുന്നു. നീ സന്തോഷമായിരിക്കുന്ന തീരുമാനം നിനക്ക് എടുക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു.

അന്ന് ഷിഹാബ് അങ്ങനെ പറഞ്ഞപ്പോൾ എനിക്കൊത്തിരി സങ്കടം തോന്നിയിരുന്നു. ഷിഹാബിന്റെ കൂടെയുള്ള ജീവിതത്തിൽ സന്തോഷമില്ലെങ്കിൽ വേറെ ജീവിതം എടുക്കാമെന്നായിരുന്നു പറഞ്ഞത്. അന്നെന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നുള്ളതിന്റെ കാര്യം എനിക്കിപ്പോഴാണ് മനസിലായതെന്നും ഷഹാന പറഞ്ഞിരുന്നു. ഷഹാന ഒറ്റമകളാണ്. ഞങ്ങളുടെ വീട്ടിൽ ഏഴ് മക്കളായതിനാൽ എല്ലാം പങ്കുവെച്ചായിരുന്നു ജീവിച്ചത്. ആ ജീവിതത്തിൽ നിന്നാണ് എനിക്കൊപ്പം വന്നത്. പരസ്പരം മനസിലാക്കാൻ കുറച്ച് സമയമെടുത്തിരുന്നു. ഷഹാന ഒരുപാട് സംസാരിക്കുന്നയാളല്ലായിരുന്നു നേരത്തെ. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ട്.

ALSO READ

വെറും നൂറു രൂപ കൊണ്ട് ഒരു ദിവസം ജീവിച്ച് കാണിയ്ക്കാനുള്ള ചലഞ്ച് ഏറ്റെടുത്ത് ദീപയും കുക്കുവും ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഷഹാനയുടേയും ഷിഹാബിന്റെയും വാക്കുകൾ ഓരോ പാഠങ്ങളാണ്. നിങ്ങളുടെ ജീവിതമാണ് എല്ലാവരും കണ്ടുപഠിക്കേണ്ടത്. ആ സുഖസൗകര്യങ്ങളിൽ നിന്നും വന്ന് ഷിഹാബിനോടൊപ്പം ജീവിക്കുന്ന സനയ്ക്ക് സല്യൂട്ട്. സനയുടെ ആ നല്ല മനസാണ് ഷിഹാബിന് ഒരു ജീവിതം കൊടുത്തത്, ഇനിയുള്ള ജീവിതവും സന്തോഷമാവട്ടെ. നിരവധി പേരാണ് ഷിഹാബിനും ഷഹാനയ്ക്കും സ്നേഹം അറിയിച്ചെത്തിയത്. കമന്റുകൾക്ക് താഴെയായി മറുപടിയുമായി ഷിഹാബും എത്തിയിരുന്നു.

 

Advertisement