കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വർഷങ്ങൾ, മുഷിച്ചിൽ തോന്നിയ ഒരു നിമിഷം പോലും ഇല്ല ; നടൻ രാജേഷ് ഹെബ്ബാറിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

497

മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ ഏറെ പരിചിതമായ മുഖമാണ് നടൻ രാജേഷ് ഹെബ്ബാർ. അഭിനയത്തിൽ മാത്രമല്ല ഡബ്ബിംഗ് അടക്കമുള്ള പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാജേഷ്. സീരിയൽ രംഗത്ത് സജീവമായ രാജേഷ് ഹെബ്ബാർ ശ്രദ്ധിക്കപ്പെടുന്നതും കൂടുതൽ അവതരിപ്പിക്കുന്നതും നെഗറ്റീവ് കഥാപാത്രങ്ങളാണ്. എങ്കിലും ജീവിതത്തിൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തനായ ഫാമിലി മാൻ ആണ് രാജേഷ് ഹെബ്ബാർ.

ഇപ്പോഴിതാ രാജേഷ് ഹെബ്ബാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ വിവാഹ വാർഷികത്തെക്കുറിച്ചുള്ള കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. അനിതയാണ് രാജേഷിന്റെ ഭാര്യ. ജനുവരി 17ന് രാജേഷും അനിതയും തമ്മിലുളള വിവാഹത്തിന് മുപ്പത് വയസ് തികഞ്ഞിരിക്കുകയാണ്. ഈ ദിവസം രാജേഷ് ആരാധകരുമായി ആഘോഷിക്കുന്നത് മനോഹരമായൊരു പോസ്റ്റിലൂടെയാണ്. ഭാര്യക്കൊപ്പമുള്ള വിവിധ കാലഘട്ടങ്ങളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Advertisements

ALSO READ

പ്രണയിച്ചത് 6 മാസം, വിവാഹിതരാകുമ്പോൾ ധനുഷിന് വയസ്സ് 21 ; ധനുഷിന്റേയും ഐശ്വര്യയുടേയും ജീവിതത്തിൽ സംഭവിച്ചതിങ്ങനെ

‘അതി ഗംഭീരമായ മുപ്പത് വർഷങ്ങൾ… കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വർഷങ്ങൾ.. മുഷിച്ചിൽ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങൾ നമ്മൾ ഒരുപോലെ സ്വീകരിച്ചു. തോളോട് തോൾ ചേർന്ന് എല്ലാ യുദ്ധങ്ങളും നമ്മൾ ഒന്നിച്ച് നേരിട്ടു. ശക്തരും കരതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്ലാദവും പ്രതീക്ഷിച്ചുകൊണ്ട്….” എന്നായിരുന്നു രാജേഷ് ഹെബ്ബാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. പോസറ്റ് വൈറലായി മാറിയതോടെ വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് എത്തുകയായണ് സീരിയൽ രംഗത്തെ താരങ്ങളും ആരാധകരും.

ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാർ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധൻ എന്നാണ് പരമ്പരയിലെ രാജേഷ് ഹെബ്ബാറിന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലുകൾക്കൊപ്പം സിനിമകളിലും സജീവമായ ഹെബ്ബാർ പോയ വർഷം നിഴൽ, കോൾഡ് കേസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അഭിനയത്തൽ മാത്രമല്ല സംഗീതത്തിലും മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രാജേഷ് ഹെബ്ബാർ.

ALSO READ

ജീവിതത്തിൽ ആദ്യമായി തന്നെ സ്വാധീനിച്ചവരിൽ ഒരാൾ വിജയ് ആണ്, അന്ന് വിജയ് ചെയ്തിരുന്നതാണ് ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

മനസിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. കോൾഡ് കേസ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. 2002 മുതൽ സീരിയൽ രംഗത്ത് സജീവമാണ താരം. ഓട്ടോഗ്രാഫ്, ദേവീമാഹാത്മ്യം, കുടംബയോഗം, നിറക്കൂട്ട്, നിറപ്പകിട്ട്, ഭാര്യ, കൂടത്തായി തുടങ്ങിയ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.

Advertisement