യുവതാരനിരയിൽ പ്രധാനികളിലൊരാളായ താരമാണ് കൃഷ്ണ ശങ്കർ. നേരമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.
സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. 10ാം വിവാഹ വാർഷികത്തെക്കുറിച്ചായിരുന്നു താരം കുറിച്ചത്.
ALSO READ
എന്റെ ഒരഭിനയവും ഒരു കാലത്തും ഏൽക്കാത്ത ഒരേയൊരാൾ നീയാണ് നീനാ. അത് തന്നെയാണ് നമ്മുടെ ഈ പടം ”പത്തു വർഷം” ക്ലബ്ബിൽ കയറാനുള്ള കാരണവും എന്നായിരുന്നു കൃഷ്ണ ശങ്കർ കുറിച്ചത്. ഹാപ്പി ടെൻത് ആനിവേഴ്‌സറി മൈ ലവ് എന്നായിരുന്നു കൃഷ്ണ കുറിച്ചത്. മനോഹരമായൊരു ഫോട്ടോയ്‌ക്കൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി കമന്റുകളുമായെത്തിയത്.
2012 ലായിരുന്നു നീനയും കൃഷ്ണശങ്കറും വിവാഹിതരായത്. പത്താം ക്ലാസ് പഠനത്തിനിടയിലായിരുന്നു നീന തന്നെ പ്രൊപ്പോസ് ചെയ്തത്. അന്ന് എട്ടിലായിരുന്നു അവൾ. കുട്ടിയെ എനിക്ക് സഹോദരിയെപ്പോലെയേ കാണാനാവൂയെന്നായിരുന്നു അന്ന് പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം അതേ കുട്ടിയെ തന്നെ താൻ വിവാഹം ചെയ്തുവെന്നുമായിരുന്നു കൃഷ്ണ പറഞ്ഞത്.
നീനയുമായുള്ള പ്രണയം ഇടയ്ക്ക് വേണ്ടെന്ന് വെച്ചിരുന്നു. ഇനിമേലാൽ എന്നെ വിളിക്കരുതെന്നായിരുന്നു അവളുടെ കൽപ്പന. ആലുവയിൽ വേറെ പെൺകുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ ഞാൻ നിന്നെ വിളിക്കൂയെന്നായിരുന്നു അന്ന് ഞാൻ പറഞ്ഞത്. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്ത് നീന കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നുകയും വിളിക്കുകയും ചെയ്തിരുന്നുവെന്നും കൃഷ്ണ പറഞ്ഞിരുന്നു.
ALSO READ
സിനിമാവിശേഷങ്ങളെക്കുറിച്ചും ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ലോ പോയിന്റ്, റെഡ് വൈൻ, പ്രേമം, ഭയ്യ ഭയ്യ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊബാമ, അള്ള് രാമേന്ദ്രൻ, മറിയം വന്നു വിളക്കൂതി, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലും കൃഷ്ണ ശങ്കർ അഭിനയിച്ചിരുന്നു.
വിശേഷ ദിവസങ്ങളിലെല്ലാം ആശംസ അറിയിച്ച് താരമെത്താറുണ്ട്. വിമൻസ് ഡേയിലും ചിൽഡ്രൻസ് ഡേയിലുമൊക്കെയുള്ള പോസ്റ്റുകൾ വൈറലായി മാറിയിരുന്നു.