ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത് ; ശ്രദ്ധ നേടി മൃദുല പങ്കു വച്ച ചിത്രങ്ങളും പോസ്റ്റും

234

മലയാള മിനിസ്‌ക്രീൻ സെലിബ്രിറ്റി താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട്. കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നത് യുവയുടെയും മൃദുലയുടെയും പതിവുകളുമാണ്. ഇപ്പോഴിതാ വാലന്റൈൻസ് ഡേ ആശംസയുമായി എത്തിയിരിയ്ക്കുകയാണ് യുവയും മൃദുലയും

യുവയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന രണ്ട് ഫോട്ടോകൾക്കൊപ്പമാണ് മൃദുലയുടെ വാലന്റൈൻസ് ഡേ ആശംസ. ഒരു ഫോട്ടോ 2021 വാലന്റൈൻസ് ഡേയ്ക്ക് എടുത്തതാണ്, മറ്റൊന്ന് ഇന്ന് എടുത്തതും. ‘ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത്, അല്ലേ ഏട്ടാ എന്ന് ചോദിച്ചുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

Advertisements

ALSO READ

മിസിസ് ഹിറ്റ്ലറിൽ ഷാനവാസിന് പകരം ആര് ഇനി ഡികെ ആയി എത്തും ; ആകാംഷയിൽ ആരാധകർ

രണ്ടാമത്തെ ചിത്രത്തിൽ മൂന്ന് മാസം ഗർഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഗർഭിണിയാണ് എന്ന സന്തോഷവാർത്തയും താരദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മൃദുലയുടെ ഗർഭകാലം വളരെ ദയനീയമാണ് എന്ന് കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്ത് വന്നിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഛർദ്ദിക്കുന്ന മൃദുല മൂക്കിൽ പഞ്ഞി വച്ച് നടക്കുന്ന വീഡിയോ പങ്കുവച്ചത് സഹോദരി പാർവ്വതിയാണ്.

തുമ്പപ്പൂ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മൃദുലയുടെ പെഗ്‌നൻസി ടെസ്റ്റ് പോസിറ്റീവ് ആയത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചത് കാരണം സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം യുവ കൃഷ്ണ സീരിയലിൽ ഇപ്പോവും സജീവമാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

ALSO READ

ഈ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തനിക്ക് തോന്നിയിരുന്നു : ശ്രദ്ധ നേടി ശ്രാവണിന്റെ വാക്കുകൾ

ഇതുവരെ ഒരു സീരിയലിലും ഒന്നിച്ച് അഭിനയിക്കാത്ത യുവയും മൃദുലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. സീരിയൽ നടി രേഖ രതീഷ് ആണ് ഇരുവരുടെയും വിവാഹത്തിന് കാരണമായത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത മലയാളം മിനിസ്‌ക്രീൻ താര വിവാഹങ്ങളിൽ ഒന്നായിരുന്നു യുവയുടെയും മൃദുലയുടേയും. വിവാഹ നിശ്ചയ്ത്തിന്റേയും വിവാഹത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽീഡിയയിൽ വൈറലായിരുന്നു.

 

Advertisement