മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മീര ജാസ്മിൻ. മീര അടുത്തിടെയാണ് സമൂഹ മാധ്യമത്തിൽ സജീവമായത്. ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്ത ഉടനെ തന്നെ ലക്ഷകണക്കിന് ആരാധകരാണ് താരത്തിനെ ഫോളോ ചെയ്യാൻ എത്തിയത്. സിനിമ രംഗത്തുനിന്നും വലിയ വരവേൽപ്പാണ് താരത്തിന് ലഭിച്ചിരുന്നത്. മീര പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും കുറച്ച് നേരംകൊണ്ടാണ് വൈറലായി മാറുന്നത്.
അത്തരത്തിൽ ഇപ്പോൾ മീര തന്റെ പഴയ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ സിനിമാ ജീവതത്തിലെ തന്നെ നാഴികക്കല്ലായ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രമാണ് മീര പങ്കുവെച്ചത്.
ALSO READ
മീരയുടെ വാക്കുകൾ ഇങ്ങനെ, പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്‌നേഹപൂർവ്വം ഓർക്കുന്നു. ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്..
എന്നായിരുന്നു മീര കുറിച്ചത്. എന്നാൽ മീര പങ്കുവെച്ച ഈ ചിത്രത്തിൽ നമ്മുടെ പ്രിയങ്കരിയായ കീർത്തന അനിലും ഉണ്ട്. ബാലതാരമായി സിനിമ രംഗത്ത് നിറഞ്ഞ് നിന്ന താരമായിരുന്നു കീർത്തനയും സഹോദരി ഗോപികയും. മീര പങ്കുവെച്ച പോസ്റ്റിന് കീർത്തന കമന്റുമായി എത്തിയിരുന്നു.
ALSO READ
താനൊരു മരവിച്ച അവസ്ഥയിലാണ്, ദിലീപുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താൻ കരുതിയത് ; എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും : ലാൽ
ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞാനാണ് നിങ്ങൾക്ക് ഒപ്പമുള്ളത്,” കീർത്തന കമന്റ് ചെയ്തു. നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മീരയും മറുപടി കൊടുത്തു. അതോടെ ഇപ്പോൾ സംഭവം കൂടുതൽ ശ്രദ്ധ നേടുകയാണ്. കൂടാതെ ഗോപികയും ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് കമന്റ്‌റ് ചെയ്തിരുന്നു.
View this post on Instagram
ഈ താര സഹോദരിമാണ് മോഹൻലാൽ, ദിലീപ് സുരേഷ് ഗോപി, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങളോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഗോപിക ഇപ്പോൾ സ്വാന്തനത്തിലെ അഞ്ജലി എന്ന പേരിലാണ് ഗോപിക അറിയപ്പെടുന്നത്. സൂപ്പർ ഹിറ്റ് സീരിയലിൽ വളരെ ശ്രദ്ദേയ വേഷമാണ് ഗോപിക ചെയുന്നത്. ബാലേട്ടന്റെ കുഞ്ഞ് മക്കളല്ലേ എന്നാണ് ഇവരോട് ഇപ്പോഴും ഓരോരുത്തരും ചോദിക്കാറുള്ളത്. മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം ബാലേട്ടനിൽ ലാലേട്ടന്റെയും ദേവയാനിയുടെയും മക്കളായി എത്തിയത് ഗോപികയും കീർത്തനയുമായിരുന്നു. ഷാജി കൈലാസിന്റെ ‘ശിവം’ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അരങ്ങേറ്റം. സദാനന്ദന്റെ സമയം എന്ന ചിത്രത്തിൽ ദിലീപിന്റെയും കാവ്യയുടെയും മകളായി കീർത്തന അഭിനയിച്ചിരുന്നു.
ഒരുപാട് ഭക്തി ആൽബങ്ങളിലും ഈ സഹോദരിമാർ തിളങ്ങി നിന്നിരുന്നു. ഗോപികയാണ് ഇവരിൽ മൂത്തത്, താരം ഒരു ആയുർവേദ ഡോക്ടറാണ്. അനുജത്തി കീർത്തന അടുത്തിടെ എഞ്ചിനീയറിംഗിന് പഠനം പൂർത്തിയാക്കിയിരുന്നു. ഗോപികക്ക് ഇന്ന് ആരാധകർ ഏറെയാണ്. സ്വാന്തനത്തിലെ അഞ്ജലിയും ശിവനും ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രണയ ജോഡികളാണ്. ഇവർക്ക് ഇന്ന് ഫാൻസ് ഗ്രൂപ്പുകളൂം ഏറെയാണ്