രണ്ടാമത് ചേർത്തുപിടിച്ചൊരു ജീവിതമാണ് ഞങ്ങളുടേത് ; പരസ്പരം മനസ്സിലാക്കാതെ ഞങ്ങൾക്ക് പിരിയേണ്ടി വന്നപ്പോൾ : തുറന്ന് പറഞ്ഞ് എം.ബി പത്മകുമാറും ഭാര്യയും

76

നടനും സംവിധായകനും എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമൊക്കെയായി മലയാളികൾക്ക് സുപരിചിതനാണ് എം.ബി പത്മകുമാർ. തിരുവല്ല സ്വദേശിയായ അദ്ദേഹം 2005 ലാണ് സിനിമാലോകത്ത് സജീവമായത്. അശ്വാരൂഢൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായുമൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി സംവിധാനം ചെയ്ത മൈ ലൈഫ് പാർട്‌നർ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നേടുകയുണ്ടായി. 2017ന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിരവധി പരമ്പരകളുടെ ഭാഗമാണ് അദ്ദേഹം. സൂര്യ ടിവിയിലെ കാണാക്കൺമണി എന്ന പരമ്പരയിലെ മഹാദേവൻ എന്ന കഥാപാത്രം മിനിസ്‌ക്രീനിൽ ഇപ്പോൾ ഏറെ ശ്രദ്ധേയമാണ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധിയ്ക്കപ്പെടുന്നത്.

Advertisements

ALSO READ

ഒരാളുടെ ഹാർട്ട് ബീറ്റ് കേൾക്കാൻ പോയ ഞാൻ രണ്ടാളുടെ ഹാർട്ട് ബീറ്റ് ആണ് കേട്ടാണ് മടങ്ങിയത്! ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല ; തന്റെ പ്രെഗ്‌നൻസിക്ക് പറ്റിയതെന്താണെന്ന് തുറന്ന് പറഞ്ഞ് ഡിംപിൾ റോസ്

‘ജാതകപ്രകാരം ഞങ്ങൾക്ക് പത്തിനടുത്ത് പൊരുത്തമുണ്ട്. പത്തിനടുത്ത് പൊരുത്തം വന്നാൽ ദാമ്പത്യം ഗംഭീരമാകുമെന്നാണ് പറയുന്നത്. വീട്ടുകാരൊക്കെ ആലോചിച്ച് ഉറപ്പിച്ച കല്യാണം കഴിപ്പിച്ചതാണ്. പുതുമോടിയൊക്കെ കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായത്. പത്ത് പൊരുത്തം പോയിട്ട് ഒരറ്റ പൊരുത്തം പോലുമില്ലെന്ന്. ഞങ്ങൾ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലായിരുന്നു. എന്റെ ടേസ്റ്റല്ല ചിത്രയ്ക്ക്, ചിത്രയുടേതല്ല എന്റേത്. അങ്ങനെ ആദ്യമൊക്കെ ചെറിയ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളുമുണ്ടായി, അത് പിന്നെ കൂടിക്കൂടി വന്നു. കുഞ്ഞൊക്കെയായി, പിന്നെ കുറയുമെന്ന് കരുതി, പക്ഷേ പ്രശ്‌നങ്ങൾ ഓരോ ദിവസവും കൂടിക്കൂടി വരികയായിരുന്നു എന്നും പത്മകുമാർ പറയുന്നുണ്ട്.

പ്രശ്‌നങ്ങളൊക്കെ എപ്പോഴും ഒന്നു തന്നെ, പക്ഷേ വ്യാപ്തി കൂടിക്കൂടി അടിച്ചു പിരിയുമെന്ന അവസ്ഥയിലെത്തി. ഞങ്ങൾ രണ്ടിടത്തായി. ഞാൻ എൻറെ വീട്ടിൽ. ചിത്ര ചിത്രയുടെ വീട്ടിൽ, ഡിവോഴ്‌സിൻറെ വക്കിലെത്തി. അതിന് ശേഷം രണ്ടാമത് ചേർത്തുപിടിച്ചൊരു ജീവിതമാണ് ഇപ്പോൾ ഞങ്ങളുടേതെന്ന് പത്മകുമാർ പറയുകയാണ്. അന്ന് പത്മേട്ടൻറെ വീടിൻറെ സാഹചര്യമായിരുന്നു തനിക്ക് പ്രശ്‌നമെന്ന് പത്മകുമാറിൻറെ ഭാര്യ ചിത്രയും വീഡിയോയിൽ പറയുന്നുണ്ട്. എൻറെ വീട്ടിൽ ഗവ. ഉദ്യോഗസ്ഥരായിരുന്നു. വിറകെടുത്ത് അടുപ്പ് കത്തിക്കാനോ അങ്ങനെയൊന്നും ചെയ്യേണ്ട ഒരു അവസ്ഥ ഇല്ലായിരുന്നു. പക്ഷേ വിവാഹം ചെയ്ത് ഇവിടെ വന്നപ്പോൾ ഇതെല്ലാം ചെയ്യേണ്ട സ്ഥതി. പൊരുത്തപ്പെടാനാകില്ലെന്ന് തുറന്നു പറഞ്ഞു. പക്ഷേ ഏട്ടന് ഉൾക്കൊള്ളാനായില്ല. അത് ഞാൻ വീട്ടിൽ പറഞ്ഞു, ചിത്രയുടെ വാക്കുകൾ.

നമ്മുടെ സമൂഹം മെയിൽ ഡോമിനേറ്റിങ് സൊസറ്റിയാണല്ലോ. ഭാര്യ ഭർത്താവിൻറെ വീട്ടിൽ വന്നു കഴിഞ്ഞാൽ, ഭർത്താവിനോട് ചേർന്ന് അവളുടെ സ്വപ്നങ്ങൾ ഹോമിച്ച് ജീവിക്കണമെന്നൊക്കെ ഞാനും കരുതിയ കാലമായിരുന്നു അത്. ചിത്രയും അഡ്ജസ്റ്റിന്മെന്റിന് തയ്യാറായില്ല. അവളിലേക്ക് ഇറങ്ങാൻ എനിക്കുമായില്ലെന്ന് പത്മകുമാർ പറയുന്നു.

ചിത്രയുടെ വീട്ടുകാർ ചിത്ര പറയുന്ന കാര്യങ്ങൾ കേട്ടു. എൻറെ വീട്ടുകാർ ഞാൻ പറയുന്നതും. കുഞ്ഞ് ജനിച്ച് കഴിഞ്ഞ് എന്നെ വേദനിപ്പിച്ച കാര്യം കുഞ്ഞിനെ കുറിച്ചുള്ളതായിരുന്നു. മനസ്സിൽ പലപല ചിന്തകൾ വന്നു തുടങ്ങി. ഒരാളിൽ മോശമായവയല്ല കാണേണ്ടത് എന്ന് എനിക്ക് തോന്നി. ചിത്രയിൽ ചില നന്മകൾ ഞാൻ കണ്ടിരുന്നു. അതിന് ഞാൻ മുൻത്തൂക്കം കൊടുക്കാൻ തീരുമാനിച്ചു. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങളുടെ സാഹചര്യങ്ങളാണ് പ്രശ്‌നമായതെന്നാണ് പത്മകുമാർ പറഞ്ഞത്.

വേർപിരിഞ്ഞാൽ പിന്നെ ചേർത്തെടുക്കാനാകില്ലല്ലോ. വേറെ ജീവിതം തെരഞ്ഞെടുത്താലും പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകുമോ. ഞങ്ങളൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. അദ്ദേഹം ഒരു വെള്ള പേപ്പർ തന്നിട്ട് പ്രശ്‌നങ്ങൾ എഴുതാൻ പറഞ്ഞു. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല, ഞങ്ങളുടെ സാഹചര്യങ്ങളാണ് ഞങ്ങളുടെ പ്രശ്‌നമെന്ന്.

വാശിയൊക്കെ മാറ്റി ഞങ്ങൾ വീണ്ടും ഒത്തുചേർന്നു. വീണ്ടും ഒന്നു ചേർന്നപ്പോഴും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാൽ അത്ര വ്യാപ്തിയില്ലാത്ത ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അപ്പോൾ ജീവിതത്തിൽ നിറങ്ങൾ വന്നു തുടങ്ങി, അതാണ് ജീവിതത്തിൻറെ ഒരു രസമെന്ന് ഞങ്ങൾക്ക് മനസ്സിലായി.

ALSO READ

അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്; തെളിവടക്കം കാണിച്ച് വീഡിയോ പുറത്ത് വിട്ടു

മാതാപിതാക്കൾ എപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മക്കളിലേക്ക് ഒരിക്കലും നമ്മുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. മകളുടേയോ മകന്റെയോ വിവാഹ ജീവിതത്തിൽ രു പ്രശ്‌നമുണ്ടെങ്കിൽ, പ്രശ്‌നങ്ങളെ ഊതിപെരുപ്പിക്കാതെ തണുപ്പിക്കുക എന്നും പത്മകുമാർ പറയുന്നുണ്ട്.

പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയം അത് വലിയ പ്രശ്‌നമെന്ന് തോന്നാം, പക്ഷേ പിന്നെ അത് വലിയ തമാശയായി തോന്നും, അല്ലേ ചിത്രേ എന്ന് ചോദിച്ച് പത്മകുമാർ ചിരിയ്ക്കുന്നുണ്ട്. ഇത്തരം ഫാമിലി വീഡിയോസ് ആയും ഇൻസിപിരേഷണൽ വീഡിയോസായും താരം എത്താറുണ്ട്.

പത്മകുമാർ ഇപ്പോൾ അഭിനയിക്കുന്ന കാണാക്കൺമണി എന്ന പരമ്പര മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുകയാണ്. നിവേദ്യത്തിലെ പത്മകുമാറിന്റെ വില്ലൻ വേഷം ആരും മറക്കാത്ത ഒന്നാണ്.

 

Advertisement