ഞാൻ കണ്ട ആ സീൻ തിയ്യേറ്ററിൽ ഏറ്റവും ഓളമുണ്ടാകുന്ന ഒന്നായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം… ശോ എന്നാ ഒരു എടുപ്പാ മൈക്കൾ അച്ചായൻ : ശ്രദ്ധ നേടി മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പ്

79

സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പർവം. ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിച്ചെത്തുന്ന ചിത്രം വ്യാഴാഴ്ച തിയ്യേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനായി എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് ഭീഷ്മ പർവത്തിന്റെ പബ്ലിസിറ്റി ഡിസൈനെർ സാനി യാസ് മമ്മൂട്ടിയെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.

Advertisements

ALSO READ

ചേട്ടനെ കൂടെക്കൂട്ടാറില്ലേ, ഭർത്താവ് എവിടെ എന്ന് ചോദിക്കുന്നവർക്ക് ലക്ഷ്മി നായർ നൽകിയ മറുപടി കേട്ടോ

എല്ലാം കേൾക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്ന പുതിയതിൽ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നാണ് യാസ് പറയുന്നത്. ഏതുതലമുറയിലെ ഏതൊരാളേക്കാളും കൂടുതൽ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാൻ മമ്മൂട്ടിക്കാകുമെന്നും യാസിന്റെ വാക്കുകൾ…

‘ഇത് നോക്കെടാ എങ്ങനുണ്ടെന്നു. ഭീഷ്മയിലെ ഒരു ചെറിയ സീക്വൻസ് കാണിച്ചു മമ്മൂക്കയുടെ ചോദ്യം….
ഓ ഈ പോർഷൻ ആണല്ലേ നമ്മൾ അന്ന് പോസ്റ്റർ അടിച്ചത്… എന്റെ മറുപടി കേട്ട മമ്മൂക്ക ഫോൺ അവിടെ തന്നെ വെച്ച് ഇവന്റെയൊരു പോസ്റ്റർ എന്ന ഭാവത്തിൽ മുഖത്തേക്കൊരു നോട്ടം… കയ്യിൽ നിന്ന് പാളി എന്ന് മനസ്സിലായ ഞാൻ ചുമ്മാ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്ന്…
എടാ ഒരു സീൻ കാണുമ്പോ എന്റെ പെർഫോമൻസ് എങ്ങനുണ്ട്, നന്നായോ മോശമായോ, ആ സീനിലെ ലൈറ്റിംഗ്, ഉപയോഗിച്ച ക്യാമറ ഏതാ? അങ്ങനെ വല്ലതും നിന്റെ വായിൽ നിന്ന് വരുമെന്നാണ് ഞാൻ വിചാരിച്ചതു പക്ഷെ ഇത്… അത് പിന്നെ ഇക്കാ ഞാൻ ഒരു പോസ്റ്റർ ഡിസൈനർ കൂടെ ആണല്ലോ സ്വാഭാവികമായും വന്നു പോയൊരു കൈപ്പിഴ ഇനി ആവർത്തിക്കില്ല.

ഒട്ടനേകം ലക്ഷം ക്യാമറ ഷട്ടറുകളിൽ പതിഞ്ഞ വൈവിധ്യത്തിന്റെ പ്രതിരൂപം… ഇപ്പഴും അദ്ദേഹം ഒരു തുടക്കകാരനെക്കാളും ആവേശത്തിൽ തന്നിലേക്ക് തന്നെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.. തന്റെ പ്രകടനങ്ങളെയും ചലനങ്ങളെയും മറ്റുള്ളവരെങ്ങനെയാണ് ആസ്വദിക്കുന്നതെന്നറിയാൻ പണ്ട് സേതുമാധവൻ സാറിന്റെ സെറ്റിലെ റിഫ്ളെക്ടറിലേക്കു നോക്കിയ അതേ കൗതുകത്തോടെ തന്നെ ഇന്നും കണ്ണുകളെ പറഞ്ഞയക്കുന്നു.

എല്ലാം കേൾക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്നു പുതിയതിൽ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നു… അതുകൊണ്ടു തന്നെ ഏതു തലമുറയിലെ ഏതൊരാളേക്കാളും കൂടുതൽ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാൻ അയാൾക്കാകുന്നു.. കാരണം അത് മമ്മൂട്ടിയാണ് അവിടെ ഇങ്ങനെയൊക്കെയാണ്… Yes he is my icon, he is my idol and he is my patriarch ??
Note : ഞാൻ കണ്ട ആ സീൻ തിയേറ്ററിൽ ഏറ്റവും ഓളമുണ്ടാകുന്ന ഒരു സീൻ അത് തന്നെയായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം… ശോ എന്നാ ഒരു എടുപ്പാ മൈക്കൾ അച്ചായൻ,’ സാനി യാസ് ഫേസ്ബുക്കിൽ എഴുതി.

ALSO READ

ബ്രാൻഡ് ചോദിച്ച് ആരും വരേണ്ട, ഞാൻ കുടിച്ച സാധനം എന്താണ്, ഏതാണ് എന്ന് വെളിപ്പെടുത്തി അമൃത സുരേഷ്

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മപർവത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അഭിനയിയ്ക്കുന്നുണ്ട്.

 

Advertisement