മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ജിഷിൻ മകൾ എന്ന സീരിയലിലാണ് അഭിനയിച്ച് വരുന്നത്. ഇപ്പോഴിതാ സീരിയലിലെ ഒരു രംഗം ജിഷിൻ പങ്കുവെച്ചിരിക്കുകയാണ്.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ . അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ എങ്ങനെയിരിക്കും? സീ കേരളം അമ്മ മകൾ സീരിയലിലെ ഒരു രംഗം’ എന്നാണ് നടന്റെ വാക്കുകൾ.
ALSO READ
നടി മിത്രാ കുര്യനാണ് കേന്ദ്രകഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. മിത്ര കുര്യൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയത് ഈ സീരിയലിലൂടെയായിരുന്നു. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ കഥാതന്തു എന്ന് പറയാം.
സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ.
ALSO READ
എന്റെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടോ? കാരണം വ്യക്തമാക്കി അഹാന കൃഷ്ണ
അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.
വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കം കുറിച്ചത് പിന്നീടത് വിവാഹത്തിലെത്തുകയായിരുന്നു.