മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ജുവൽ മേരി. ഇൻസ്ട്രിയിലേയ്ക്ക് വീണ്ടും തിരിച്ച് വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവ് കാഴ്ചയാണ്. പ്രചോദനപരമായ ക്യാപ്ഷനാണ് പലപ്പോഴും അത്തരം ഫോട്ടോകൾക്ക് നൽകുന്നത്. ജുവലിന്റെ ആത്മവിശ്വാസവും ക്യാപ്ഷനുകളിൽ കാണാം.
ഇതാണ് ജുവൽ ഏറ്റവും ഒടുവിൽ പങ്കുവച്ച ഫോട്ടോ. ‘എന്റെ ശരീരത്തിൽ ഞാൻ ഏറ്റവും ഭംഗിയുള്ള ഭാഗം?’ എന്ന് ജുവൽ എഴുതി. തുടർന്ന് അത് എന്താവും എന്ന് അറിയണമെങ്കിൽ പോസ്റ്റിന് താഴേക്ക് നോക്കണം. കുറേ കുത്തുകൾക്ക് ശേഷം ‘എന്റെ തല’ എന്ന് ജുവൽ തന്നെ എഴുതി വയ്ക്കുന്നു. വെറുതേ പറ്റിച്ചു എന്ന് തുടങ്ങുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ജുവലിന്റെ സൗന്ദര്യത്തെയും ആരാധകർ പ്രശംസിയ്ക്കുന്നു.
ALSO READ
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയതിലൂടെയാണ് ജുവൽ മേരി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. തുടർന്ന് മമ്മൂട്ടിയുടെ നായികയായി പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹ ശേഷം ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം.
രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ജുവൽ മേരിയുടെ തിരിച്ചുവരവ്. ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സിംഗറിന്റെ അവതാരികയാണ് ജുവൽ.
ALSO READ