അമൃതയോട് ‘ഐ ലവ് യു ബേബി’ എന്ന് ആനന്ദ് , ‘എന്റെ കെട്ട്യോൻ പിഴച്ചു പോയേ’ എന്ന് ആനന്ദിന്റെ ഭാര്യ ; യഥാർത്ഥ ജീവിതത്തിലും ഇന്ദ്രജ പാരയാകുമോ എന്ന് ആരാധകർ : വീഡിയോ വൈറൽ

68

കുടുംബ വിളക്ക് പരമ്പരയിൽ ഇന്ദ്രജയായി എത്തുന്ന അമൃത എസ് ഗണേഷും അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണും ചേർന്ന് ചെയ്ത റീലും അതിന്, ആനന്ദിന്റെ റിയൽ ലൈഫ് ഭാര്യ എഴുതിയ കമന്റും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താര ദമ്പതികളാണ് ആനന്ദും ഭാര്യ മിനിയും.

ഇരുവരും ചേർന്ന് തുടങ്ങിയ യൂട്യൂബ് ചാനലും വൻ ഹിറ്റ് ആണ്. അമൃത ഉൾപ്പടെ കുടുംബ വിളക്ക് സീരിയലിലെ പല താരങ്ങൾക്കും ഒപ്പമുള്ള റീൽസും ആനന്ദ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പങ്ക് വച്ച റീൽ ആണ് ഏറ്റവും കിടിലം എന്ന് വേണം പറയാൻ.

Advertisements

ALSO READ

അവർക്ക് അങ്കിളാണല്ലോ, നമുക്കാണല്ലോ ലാലേട്ടൻ, അവര് എന്നും കാണുന്നതല്ലേ! മരക്കാറിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കു വച്ച് രഞ്ജിത് ശേഖർ

അമൃതയോട് ആനന്ദ് ‘ഐ ലവ് യു ബേബി’ എന്ന് പറയുന്നതും, അമൃത തിരിച്ച് ‘പോട’ എന്ന് പറയുന്നതുമാണ് റീൽ. ഈ വീഡിയോയ്ക്ക് താഴെ ‘എന്റെ കെട്ട്യോൻ പിഴച്ചു പോയേ’ എന്ന കമന്റുമായി മിനി എത്തിയതോടെയാണ് രസം. ‘ചേച്ചിയ്ക്ക് അങ്ങനെ തന്നെ വേണം’ എന്ന് ആ കമന്റിന് മറുപടിയായി അമൃതയും എഴുതി. വീഡിയോയും കമന്റും അതിന് കിട്ടിയ മറുപടിയും എല്ലാം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

സുമിത്ര സ്നേഹവും പരിഗണനയും കൊടുത്ത് വളർത്തിയ അനിരുദ്ധ് എന്ന മൂത്ത മകൻ ഇന്ദ്രജ മാഡത്തിന്റെ ട്രാപ്പിൽ പെട്ടതും, ആത്മഹത്യ ചെയ്യാൻ പോയ അനിയെ അനിയൻ പ്രതീഷും ഭാര്യ അനുവും ചേർന്ന് രക്ഷപ്പെടുത്തിയതും എല്ലാം കുടുംബവിളക്ക് എന്ന സീരിയലിലെ പഴയ കഥയാണ്. വളരെ ശ്രമപ്പെട്ടിട്ടാണെങ്കിലും സുമിത്ര ഇന്ദ്രജ അനിയിൽ മുറുക്കിയ കുരുക്ക് അഴിച്ചെടുത്തു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് ചാറ്റിൽ നന്നും മനസ്സിലാക്കാൻ സാധിയ്ക്കുന്നത്.

ALSO READ

അമ്മയായ സന്തോഷം അറിയിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ ; കുഞ്ഞിന്റെ പേര് ആരാധകരോട് പങ്കു വച്ചതിനോടൊപ്പം താരത്തിന്റെ അഭ്യർത്ഥനയും

കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആനന്ദ് പ്രേക്ഷക പ്രിയം നേടിയത്. എന്നാൽ ആനന്ദിന്റെ കുടുംബവും പ്രേക്ഷക പ്രിയം നേടിയത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. കുടുംബ വിശേഷങ്ങൾക്കൊപ്പം സഹതാരങ്ങളുടെ വിശേഷങ്ങളും ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കു വയ്ക്കാറുണ്ട്.

 

Advertisement