മേക്കപ്പ് ആർടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തും ; ശ്രദ്ധ നേടി അമൃത സുരേഷിന്റെ പുതിയ വീഡിയോ

140

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഷോയ്ക്ക് ശേഷം മികച്ച അവസരങ്ങളായിരുന്നു അമൃതയ്ക്ക് ലഭിച്ചത്. സ്റ്റേജ് പരിപാടികളും സ്വന്തം ബാൻഡുമൊക്കെയായി സജീവമാണ് അമൃത ഇപ്പോൾ. സഹോദരിയായ അഭിരാമിയും പ്രേക്ഷകർക്ക് സുപരിചിതയാണ്.

മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസിലും ഇവർ മത്സരിച്ചിരുന്നു. അമൃതം ഗമയ യൂട്യൂബ് ചാനലിലൂടെയായും ഇവർ വിശേഷങ്ങൾ പങ്കിടാറുണ്ട്. പ്രിയസുഹൃത്തിനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോയുമായെത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ. അമൃത സുരേഷ് യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പങ്കിട്ടത്.

Advertisements

ALSO READ

ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ല ; താരത്തിനെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തി തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജൻ

സുഹൃത്തായ സോണിയയാണ് അമൃതയെ ഒരുക്കിയത്. പുറത്തേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ സോണിയയാണ് ഞാൻ നിനക്ക് മേക്കപ്പിടാമെന്ന് പറഞ്ഞത്. നന്നായിട്ടില്ലെങ്കിൽ നിന്റെ മാർക്കറ്റ് മൊത്തം ഇടിയുമെന്ന് അമൃത പറഞ്ഞപ്പോൾ ഞാൻ മേക്കപ്പ് ആർടിസ്റ്റല്ലെന്നായിരുന്നു സോണിയയുടെ കമന്റ്. ഈ മേക്കപ്പ് ആർടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തും. അതോണ്ട് ഞാൻ തന്നെ ചെയ്യുമെന്നായിരുന്നു അമൃത പറഞ്ഞത്.

ദുബായ് യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളുടെ വീഡിയോയാണ് അമൃത പങ്കിട്ടത്. ഇത് പ്രാങ്ക് വീഡിയോ ആണോയെന്നായിരുന്നു അമൃതയുടെ ചോദ്യം. സോണിയ ഉപയോഗിക്കുന്ന പ്രൊഡക്റ്റിനെക്കുറിച്ചും അത് നാട്ടിൽ കിട്ടുമോയെന്നും അമൃത ചോദിച്ചിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടയിൽ ജ്യൂസൊക്കെ കൊണ്ടുത്തരുന്ന പതിവുണ്ട്. അതൊന്നും ഇവിടെയില്ലെന്ന് പറഞ്ഞും അമൃത സുഹൃത്തിനെ കളിയാക്കിയിരുന്നു.

ALSO READ

ക്ലൈമാക്‌സിലെ മുഴുവൻ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു, ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് : ശ്രീനിവാസനെ കുറിച്ച് വിനീതിന്റെ വാക്കുകൾ

അറിയാണ്ടൊന്ന് പറഞ്ഞ് പോയതാണ് മേക്കപ്പ് ചെയ്തോളാൻ. ഇതിപ്പോ ഏത് കോലത്തിലാവുമോയെന്നും അമൃത ചോദിച്ചിരുന്നു. ഒരു ഫ്രണ്ട്ഷിപ്പ് വീഡിയോയായി മാത്രം ഇതിനെ കണ്ടാൽ മതി. 25 വർഷത്തിലധികമായുള്ള സുഹൃത്ത് ബന്ധമാണ്. ദുബായിൽ വന്ന് കഴിഞ്ഞാൽ എവിടെപ്പോവാനാണെങ്കിലും ഇവളെയാണ് വിളിക്കാറുള്ളതെന്നും അമൃത പറഞ്ഞിരുന്നു.

ബെസ്റ്റ് ഫ്രണ്ട് മേക്കപ്പ് ആർടിസ്റ്റായപ്പോൾ സംഭവിച്ചത് എന്ന് പറഞ്ഞായിരുന്നു അമൃത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് താഴെ കമന്റുമായി അഭിരാമിയും എത്തിയിരുന്നു. അടുത്ത ചാൻസ് നിന്റെയാണ്, സുവർണാവസരമെന്ന് സോണിയ പറഞ്ഞപ്പോൾ മാര്യേജിന് ബുക്ക് ചെയ്തു എന്നായിരുന്നു അഭിരാമിയുടെ കമന്റ്.

 

 

Advertisement