പണികിട്ടി ഇനി പച്ച മാങ്ങ വേണം ; ശ്രദ്ധ നേടി അമൃത പ്രശാന്തിന്റെ പുതിയ വീഡിയോ : ആശംസകളുമായി ആരാധകർ

1501

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമൃത പ്രശാന്ത്. പാടാത്ത പൈങ്കിളിയിൽ അഭിനയിച്ച് വരികയാണ് താരം. സ്വപ്നയെന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. പ്രീത പ്രദീപായിരുന്നു തുടക്കത്തിൽ ഈ കഥാപാത്രമായെത്തിയത്.

അർച്ചന സുശീലനായിരുന്നു പ്രീതയ്ക്ക് പകരമെത്തിയത്. മൂന്നാമതായാണ് അമൃത എത്തിയത്. പകരക്കാരിയായാണ് എത്തിയതെങ്കിലും മികച്ച പിന്തുണയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയും സജീവമായ അമൃത പങ്കുവെച്ച പുതിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Advertisements

ALSO READ

വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോൾ എന്റെ ജീവിതം മുന്നോട്ട് പോകുന്നത് അത് അങ്ങനെ തന്നെ ആവട്ടെ ; വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച് മഞ്ജു വാര്യർ

മാങ്ങ മേടിച്ച് തിരിച്ചെത്തി ചോദിച്ചപ്പോഴും അമൃത കാര്യം പറഞ്ഞിരുന്നില്ല. എന്താണോ കാര്യമെന്ന് പറഞ്ഞ് എക്സൈറ്റഡായിരിക്കുകയായിരുന്നു പ്രശാന്ത്. എന്നാൽ പച്ചമാങ്ങ ജ്യൂസുണ്ടാക്കുകയായിരുന്നു അമൃത. ഇതെന്താണ് മിക്സിയിൽ, മാങ്ങ മുറിക്കുന്നതിനെന്തിനാണ് മിക്സി, അരച്ച് കലക്കി കുടിക്കുകയാണോയെന്നും പ്രശാന്ത് ചോദിക്കുന്നുണ്ടായിരുന്നു.

നീ പറ്റിക്കയാണോ, ഗർഭിണിയല്ലേ നീയെന്ന് ചോദിച്ചപ്പോൾ പച്ചമാങ്ങ ചോദിച്ചാലുടൻ ഗർഭിണിയാവുമോ, ചേട്ടൻ തെറ്റിദ്ധരിച്ചല്ലേയെന്നും അമൃത ചോദിച്ചിരുന്നു. എന്റെ മസാലദോശയുടെ പൈസ പോയെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. അമൃതയാവട്ടെ രസകരമായ പച്ചമാങ്ങ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്ന് പ്രേക്ഷകരെ കാണിക്കുകയായിരുന്നു. ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ജ്യൂസുകളിലൊന്നാണ് പച്ചമാങ്ങയുടേതെന്നും ഇരുവരും പറഞ്ഞിരുന്നു.

ALSO READ

ബ്ലെസ്ലിയുടെ കൂടെ ദിൽഷ ജയിലിൽ പോയത് സഹിക്കാനാവാതെ റോബിൻ, അസ്വസ്ഥനായ ഡോക്ടർ സുചിത്രയോട് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു ; ഇവനും ഡെയ്സിയുമായി ജയിൽ ഷെയർ ചെയ്തില്ലേ അപ്പോഴില്ലാത്ത എന്ത് പ്രശ്‌നമാണ് ഇപ്പോഴെന്ന് പ്രേക്ഷകർ

ഇങ്ങനെയല്ലാതെ പച്ചമാങ്ങ കഴിക്കുന്നൊരുവസ്ഥയുണ്ടല്ലോ, അങ്ങനെയൊരു ഗുഡ് ന്യൂസ് കേൾക്കാനാവട്ടെ. എല്ലാവരേയും പറ്റിച്ചല്ലേ. പണി കിട്ടിയെന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾ ചിലതൊക്കെ പ്രതീക്ഷിച്ചു. വിശേഷമുണ്ടെന്നാണ് ഇത് കണ്ടപ്പോൾ കരുതിയത്. വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു, അമൃത പച്ചമാങ്ങ ജ്യൂസ് ഉണ്ടാക്കിയതിനാണോ എല്ലാവരും കൺഗ്രാറ്റ്സ് പറഞ്ഞത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളായി എത്തുന്നത്.

 

Advertisement