നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസാണ് ഇപ്പോൾ മലയാള സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും ചർച്ച. യുവ നടിയാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിയ്ക്കുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും പലരും സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ സംവിധായകൻ അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്.
ALSO READ
അഖിലിന്റെ പോസ്റ്റ് ഇപ്രകാരമാണ്,
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകൾ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴുമെന്ന് അഖിൽ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖിൽ വ്യക്തമാക്കുന്നു.
അഖിൽ മാരാറിന്റെ വാക്കുകൾ ഇങ്ങനെ, ഇര… ആദ്യമായി ഈ പേര് പറയാൻ തുടങ്ങിയത് കുട്ടിക്കാലത്തു മീൻ പിടിക്കാൻ പോയപ്പോൾ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ മണ്ണിര ആകും..അല്ലെങ്കിൽ മൈദ ആവും..രണ്ടായാലും ഞാൻ കോർക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക..
ALSO READ
കുടുങ്ങാൻ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാൻ വറുത്തു തിന്നും.. അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും. എന്ന് പറഞ്ഞാണ് അഖിൽ പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.