മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നുമാണ് താരം അഭിനയ രംഗത്തേയ്ക്ക് കാലെടുത്ത് വച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. ഇപ്പോൾ നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ‘മെട്രോ നായികയായി ലേബൽ ചെയ്യപ്പെടാൻ എനിക്ക് താൽപര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടിയെന്ന നിലയിൽ പ്രൂവ് ചെയ്യണമെന്നുണ്ട്. ‘അർച്ചന 31 നൗട്ടൗട്ടി’ന്റെ കഥ കേട്ടപ്പോൾ ഒരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. തനി നാട്ടിൻപുറത്തുകാരിയുടെ മാനറിസവും ബോഡിലാംഗ്വേജുമൊക്കെ കൃത്രിമത്വം ഇല്ലാതെ ചെയ്യാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്. സ്‌ക്രിപ്റ്റ് കേട്ടയുണ്ടൻ യെസ് പറഞ്ഞ കരിയറിലെ ആദ്യ സിനിമയുമാണിത്.’
ALSO READ
എന്റെ മുൻ സിനിമകളിൽ നാഗരിക പശ്ചാത്തലത്തിലുള്ള സിനിമകൾ ചെയ്തത് മനപ്പൂർവ്വമല്ല. ഒന്നോ രണ്ടോ വേഷങ്ങൾ ക്ലിക്കായപ്പോൾ അങ്ങനെയുള്ളത് എന്നെ തേടിയെത്തുകയായിരുന്നു. പാലക്കാട് ഒരു പ്രൈമറി സ്‌കൂൾ അധ്യാപികയായാണ് വേഷം. അച്ഛൻ രോഗബാധിതനാണ്, സാമ്പത്തിക പ്രയാസങ്ങളുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അവിവാഹിതരായവരിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന മാനസിക സമ്മർദ്ധം എന്താണെന്നും സിനിമ കാണിക്കുന്നുണ്ട്.
നായിക പ്രധാന്യമുള്ള വേഷങ്ങൾ ഞാൻ വാശിപിടിച്ചു വാങ്ങുന്നതല്ല. മലയാള സിനിമയും മാറിക്കൊണ്ടിരിക്കുകയാണ്. നായകന്റെ നിഴലായി മാത്രം നായികയെ അവതരിപ്പിച്ചിരുന്ന കാലമൊക്കെ പിന്നിട്ടല്ലോ. സിനിമയ്ക്ക് പുറത്ത് സമൂഹത്തിലും തൊഴിലിടങ്ങളിലുമൊക്കെ സ്ത്രീകൾക്ക് തുല്യ പരിഗണന ലഭിച്ചു തുടങ്ങി.
സിനിമയെഴുതുന്നുവർ തീർച്ചയായും ഈ മാറ്റം കാണുന്നുണ്ട്. ഒരുകാലത്തും സിനിമയ്ക്ക് മാത്രം പുരുഷ കേന്ദ്രീകൃതമായി തുടരാൻ കഴിയില്ലല്ലോ. സിനിമയിലും സ്ത്രീകൾക്കുള്ള സ്പേസ് കൂടി വരുന്നുണ്ട്. എപ്പോഴും നായിക കേന്ദ്രീകൃത സിനിമകൾ വേണമെന്നല്ല, ശക്തമായ സ്ത്രീകഥാപാത്രങ്ങൾ വേണമെന്നാണ് ഞാൻ കരുതുന്നത് എന്നും ഐശ്വര്യ വ്യക്തമാക്കി.
ALSO READ
നാദിർഷ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് താരം
ഇൻഡസ്ട്രിയിൽ എനിക്ക് വ്യക്തിപരമായി ഒരു മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല. ചിലപ്പോൾ ഞാൻ ഓരോ തവണയും തിരഞ്ഞെടുത്ത ടീമിന്റെ മാന്യത കൊണ്ട് കൂടിയാകാം അത് എന്നും താരം കൂട്ടി ച്ചേർത്തു.
നമ്മൾ സെലക്ടീവ് ആകുക എന്നാൽ കഥയുടെ കാര്യത്തിൽ മാത്രമല്ല. നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെ മാത്രമേ വർക്ക് ചെയ്യൂ എന്നുകൂടി നാം തീരുമാനിക്കണം. ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്. അതിനെ തിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.